Chapter Title : ?പ്രാണസഖി 4 [ചെകുത്താനെ സ്നേഹിച്ച മാലാഖ] [Climax]
കൈവച്ച് പറഞ്ഞു .
" എന്തിന് ? എടാ കഴിഞ്ഞ ഒരു മാസമായി നീ തീ തിന്ന് ജീവിക്കുകയാണെന്ന് എനിക്കറിയാം ഞാൻ പറഞ്ഞ നുണ കാരണം ... പിന്നെ അത് ഒരു ചെറിയ മധുര പ്രതികാരം കൂടെയായിരുന്നു , നീ കള്ള് കുടിച്ച് നടന്നപ്പൊ ഞാനും കുറെ വേദന അനുഭവിച്ചതാ . അന്ന് ഞാൻ ആദ്യമൊക്കെ നിന്നോട് കുടിക്കരുത് എന്ന് പറഞ്ഞപ്പൊ നീ അത് അനുസരിച്ചില്ലല്ലോ അതിനുള്ള ചെറിയ ഒരു ശിക്ഷ . എടാ .... ലക്ഷ്മി എന്റെ അനുജത്തിയാ അവളെ നിന്റെ കയ്യിലേക്ക് തരുന്നതിൽ കൂടുതൽ സന്തോഷിക്കുന്നത് ഞാനായിരിക്കും ...
ഇപ്പൊ കാര്യങ്ങളൊക്കെ മനസ്സിലായല്ലോ ... പിന്നെ ഇന്ന് ഇവിടെ വന്നത് നാട്ട് നടപ്പ് അനുസരിച്ച് ഒരു പെണ്ണുകാണൽ അത്രമാത്രം . അതിനിടയ്ക്ക് ഞാനീ നാടകം കളിച്ചതൊന്നും അറിയാത്ത ചെറിയച്ചനോട് കല്യാണപ്പെണ്ണ് എവിടെ ? ഒരുക്കങ്ങളൊന്നും ആവാത്തതെന്താ ? എന്നൊക്കെ ചോദിച്ചാൽ .... "
വിനോദ് അതും പറഞ്ഞ് വീണ്ടും ചിരിക്കുകയാണ്. എന്റെ മനസ്സിലും വല്ലാത്ത ഒരു സന്തോഷം അത് എന്റെ മുഖത്ത് പുഞ്ചിരിയായി മാറ്റപ്പെട്ടു .
" ചിരിച്ചോണ്ട് ഇരിക്കാതെ എണീറ്റ് വാടാ .... "
വിനോദ് അതും പറഞ്ഞ് എന്നെയും കൂട്ടി തിരിച്ച് ലക്ഷ്മിയുടെ വീട്ടിലേക്ക് നടന്നു.
ഞങ്ങളെയും കാത്ത് വീടിന്റെ മുൻപിൽ തന്നെ വിനോദിന്റെ അച്ഛൻ നിൽപ്പുണ്ട് .
" എവിടെയായിരുന്നെടാ ഇത്രയും നേരം മ് ... അകത്ത് കയറ് . "
വിനോദിന്റെ അച്ഛൻ അത് പറഞ്ഞതും ഞങ്ങൾ അകത്ത് കയറി സെറ്റിയിലിരുന്നു .
" എന്നാലും എന്റെ വിനോദേ
💬 Comments
View all comments