0%

Chapter Title : ?പ്രാണസഖി 4 [ചെകുത്താനെ സ്നേഹിച്ച മാലാഖ] [Climax]

Author : vichu Read All Parts 1.2K
.... നീ എന്താ ഈ കാണിച്ചേ . ഹരി മോനേ .... വിവാഹത്തിന് മോന് സമ്മതമാണോ എന്ന് മോന്റോടെ ചോദിച്ച് പറയാന്നാ ഞങ്ങളോട് വിനോദ് പറഞ്ഞത് . അവൻ ഇങ്ങനെ ഒരു നാടകം കളിക്കുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല . വിനോദിന്റെ അച്ഛൻ ഇപ്പൊ പറഞ്ഞപ്പോഴല്ലേ ഞങ്ങൾ കാര്യങ്ങൾ അറിഞ്ഞത് . " ലക്ഷ്മിയുടെ അച്ഛൻ എന്നോട് പറഞ്ഞു . വിനോദ് അപ്പോഴും ഇരുന്ന് ചിരിക്കുകയാണ് . വിനോദും വിനോദിന്റെ അച്ഛനും അമ്മയും ശ്രീയും മാത്രമേ ഈ നാടകകാര്യം അറിഞ്ഞുള്ളൂ എന്ന് എനിക്ക് മനസ്സിലായി .... " നീ മോളേ വിളിക്ക് ..... " ലക്ഷ്മിയുടെ അച്ഛൻ അവളുടെ അമ്മയോട് പറഞ്ഞു. ഉടനെ തന്നെ ഒരു ട്രേയിൽ ചായ കപ്പുകളുമായി ലക്ഷ്മി വന്നു . ചുവന്ന സാരിയാണ് വേഷം, എന്നെ മുൻപ് അറിയാത്ത ഭാവത്തിൽ നാണം കൊണ്ട് മുഖമൊക്കെ കുനിച്ചാണ് പുള്ളിക്കാരി എന്റെ അടുത്ത് വന്ന് എന്റെ നേരെ ട്രേ നീട്ടിയത് . ഞാൻ അതിൽ നിന്നും ഒരു കപ്പ് ചായ എടുത്തു . " ശരിക്ക് നോക്ക് അവസാനം പെണ്ണിനെ കണ്ടില്ല എന്ന് പറയരുത് . ഓ.... അവളുടെ മുഖത്തെ നാണം കണ്ടില്ലേ ...... ഒന്നും അറിയാത്ത പോലെ . " വിനോദ് അത് പറഞ്ഞതും ലക്ഷ്മി ട്രേ അവിടെ വച്ച ശേഷം അകത്തേക്ക് ഓടി . എല്ലാവരും വിനോദ് പറഞ്ഞത് കേട്ട് ചിരിക്കുകയാണ് ... " അപ്പൊ ബാക്കി കാര്യങ്ങളൊക്കെ പിന്നീട് സംസാരിക്കാം രണ്ട് ദിവസം കഴിഞ്ഞേ ഞങ്ങൾ പോകുന്നുള്ളൂ .... " വിനോദിന്റെ അച്ഛൻ

💬 Comments

View all comments