0%

Chapter Title : ?പ്രാണസഖി 4 [ചെകുത്താനെ സ്നേഹിച്ച മാലാഖ] [Climax]

Author : vichu Read All Parts 1.2K
അതും പറഞ്ഞ് പുറത്തേക്ക് ഇറങ്ങി . ചായയൊക്കെ കുടിച്ച് ഞാനും വിനോദും പുറത്തേക്ക് ഇറങ്ങി . ലക്ഷമിയോട് സംസരിക്കണം എന്നുണ്ട് പക്ഷെ ചായകൊണ്ടു വന്ന ശേഷം അവളെ അവിടെ ഒന്നും കണ്ടില്ല . " എന്താടാ ഒരു വിഷാദ ഭാവം ഓ.... ലക്ഷ്മിയോട് സംസാരിച്ചില്ല അല്ലേ .... ടൈം ഒരു പാട് ഉണ്ട് ഹരി നീ ഇപ്പൊ വാ ..... "
അതും പറഞ്ഞ് വിനോദ് എന്നെയും കൂട്ടി കാറിലെ ബാഗൊക്കെ എടുത്ത് അവന്റെ വീട്ടിലേക്ക് കയറി . " നീ നിന്റെ ആ റൂം തന്നെ എടുത്തോ .... " വിനോദ് അത് പറഞ്ഞതും ഞാൻ ബാഗുമായി ആ റൂമിൽ കയറി . ഡ്രൈസ് പോലും മാറാതെ നേരെ കട്ടിലിലേക്ക് കിടന്നു . എന്തോ മനസ്സിലെ വലിയ ഒരു സങ്കടം ഒഴിഞ്ഞു പോയ പോലെ . ' അപ്പൊ അവൾക്കും എന്നെ ഇഷ്ടമാണ് . എന്നോട് പറയാനുള്ള മടി കൊണ്ടാകണം അന്ന് ഞാനിവിടെ അത്രയും ദിവസം താമസിച്ചിട്ടും ഒരു സൂചന പോലും തരാത്തത് ... ശേ ഞാനെന്താ ഇങ്ങനെ അന്നേ അവളോട് എന്റെ ഇഷ്ടം തുറന്ന് പറയേണ്ടതായിരുന്നു... എന്തായാലും അവസാനം ദൈവം എന്നെ കൈവിട്ടല്ലോ ..... അവളോട് എങ്ങനെ ഒന്ന് സംസാരിക്കും അങ്ങോട്ട് ചെല്ലാമെന്ന് വച്ചാൽ ലക്ഷ്മിയുടെ അച്ഛനും അമ്മയും ശ്രീയുമൊക്കെ അവിടെ ഉണ്ടാകും .. ' ഞാൻ മനസ്സിൽ ഓരോ ഓരോ കാര്യങ്ങൾ ആലോചിച്ച് അങ്ങനെ കിടന്നു. " എന്താ ഈ പകല് കിടന്ന് ദിവാസ്വപ്നം കാണുവാണോ ... ? " വാതില് തുറന്ന്

💬 Comments

View all comments