Chapter Title : ?പ്രാണസഖി 4 [ചെകുത്താനെ സ്നേഹിച്ച മാലാഖ]
വിളിച്ചപ്പോഴാണ് ഞാനുണർന്നത് ...
" എന്താടാ നടക്കാൻ പോകാനാണോ നിൽക്ക് ഒന്ന് മുഖം കഴുകിക്കോട്ടേ..... നീ എന്താ റെഡിയായി ഒരുങ്ങി നിൽക്കുന്നേ എന്താടാ കാര്യം ? "
ദേഹത്ത് മൂടിയിരുന്ന പുതപ്പ് വലിച്ച് മാറ്റിക്കൊണ്ട് ഞാനവനോട് ചോദിച്ചു . ഞാൻ പതിയെ കട്ടിലിൽ നിന്ന് എണീറ്റു ....
" എടാ നടക്കാനല്ല . ഇന്നലെ രാത്രി അച്ഛൻ വിളിച്ചിരുന്നു. എനിക്ക് ഗൾഫിൽ എന്തോ ജോലി തരപ്പെടുത്തിയിട്ടുണ്ടെന്ന് ആരെയോ കാണണം പോലും ഇന്ന് എന്റോടെ അങ്ങോട്ട് ചെല്ലാൻ പറഞ്ഞു. എടാ ഞാൻ നാളെ വൈകിട്ട് മടങ്ങിയെത്താം , ഞാൻ പൊയ്ക്കോട്ടെ ..... നിനക്ക് ഇവിടെ ഒറ്റയ്ക്ക് നിൽക്കാൻ മടിയുണ്ടോ ... "
വിനോദ് അത് എന്നോട് പറഞ്ഞപ്പോൾ എന്നെ തനിച്ചാക്കുന്നതിൽ ഉള്ള സങ്കടം അവന്റെ മുഖത്ത് ഉണ്ടായിരുന്നു.
" എടാ അതിനെന്താ നീ പോയിട്ട് വാ .... എനിക്ക് കുഴപ്പമില്ല . "
" എന്നാൽ ശരിയെടാ ഇപ്പൊ പോയാലേ ഉച്ച കഴിയുമ്പോൾ അവിടെയെത്തു. ചെറിയമ്മയോട് ഞാൻ പറയുന്നില്ല സമയം 5 ആയതല്ലേ ഉള്ളൂ ... നീ ഒന്ന് പറഞ്ഞേക്ക് . പിന്നെ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നെ വിളിക്കണേ ടാ .... "
" ശരി നീ പോയിട്ട് വാ..."
വിനോദ് ബൈക്കിന്റെ താക്കോലെടുത്ത് പുറത്തിറങ്ങി . ബൈക്ക് സ്റ്റാർട്ടാക്കി എന്റെ നേരെ കൈകാണിച്ച ശേഷം അവൻ ബൈക്കോടിച്ച് പോയി ....
ഞാൻ തിരിച്ച് പോയി കട്ടിലിൽ ഇരുന്നു .
' ഇനി ഇന്നും നാളെയും എങ്ങനെ തള്ളിനീക്കും അവന്റെ കൂടെ പോയാൽ മതിയായിരുന്നു. '
ഞാൻ ഓരോന്ന് ആലോചിച്ചിരുന്നപ്പോഴാണ് എന്റെ ഓർമ്മയിലേക്ക് രാത്രി സ്വപ്നത്തിൽ കേട്ട ആ വാക്കുകൾ ഓർമ്മ വന്നത്.
" ഈശ്വരാ എനിക്ക് ഇനിയും സങ്കടമാണോ നീ കല്പിച്ച് വച്ചിരിക്കുന്നത്. "
ഞാനതും മനസ്സിൽ പറഞ്ഞ് വീണ്ടും പതിയെ കട്ടിലേക്ക് കിടന്നു.
......
മുറ്റത്ത് നിന്ന് പല്ലും തേച്ച് കാഴ്ചകളും കണ്ടു നിന്നപ്പോഴാണ് ലക്ഷ്മി എന്റെ അടുത്തേക്ക് വന്നത് .
" ആഹാ .... ഇന്ന് നടക്കാൻ പോയില്ലെ . മറ്റെയാൾ എവിടെ കാണാനില്ല അകത്താണോ . "
എന്നെ കണ്ടപാടെ ലക്ഷ്മി തിരക്കി .
" അവൻ എന്തോ ജോലിയുടെ കാര്യത്തിന് ആരെയോ കാണാൻ വേണ്ടി വെളുപ്പിലേ നാട്ടിലേക്ക് പോയി . നാളെ വരും ... "
ഞാൻ ദൂരത്തേക്ക് നോക്കി നിന്നു കൊണ്ട് പറഞ്ഞു.
"
💬 Comments
View all comments