0%

Chapter Title : ?പ്രാണസഖി 4 [ചെകുത്താനെ സ്നേഹിച്ച മാലാഖ]

Author : kkstories Read All Parts 448
മൂടി. " ടാ ..... എന്തു പറ്റി " ഞാൻ തലയിൽ കൈ ശക്തമായി അമർത്തി പിടിച്ച് വച്ച് ഇരിക്കുന്നത് കണ്ട വിനോദ്  കാര്യം തിരക്കി... " എടാ തല വേദനിക്കുന്നു പിന്നെ തലകറങ്ങുന്ന പോലെ ...... " " നീ ആ കസേരയിൽ ചാരി ഇരിക്ക് ഞാൻ ദാ..... വരുന്നു. " വിനോദ് അതും പറഞ്ഞ് ഓടി അടുക്കളയിലേക്ക് പോയി. അല്പം കഴിഞ്ഞ് ഇന്നലത്തെപ്പോലെ കുപ്പിയും വെള്ളവുമായി വന്നു. അവൻ ഇന്നലത്തെ പോലെ ഗ്ലാസ്സിൽ ഒഴിച്ച് എനിക്ക് തന്നു ഞാനത് വാങ്ങി കുടിച്ചു. " ഉം............. " ലക്ഷ്മിയുടെ ഇരുത്തിയുള്ള മൂളല് കേട്ടപ്പോഴാണ് ഞങ്ങൾ മുൻവശത്തെ ഡോറിലേക്ക് നോക്കിയത്. " അമ്മ രാവിലെ പറഞ്ഞത് മറന്നോ  .... ഇനി കുടിക്കരുത് എന്ന്. " ലക്ഷ്മി അതും പറഞ്ഞ് എന്റെ മുഖത്തേക്ക് നോക്കി . അപ്പോഴാണ് തലവേദന കാരണം ചുവന്ന് കലങ്ങിയ കണ്ണുകളുമായി തലയിൽ കൈവച്ച് ഇരിക്കുകയാണ് ഞാനെന്ന് അവൾക്ക് മനസ്സിലായത് . " എന്താ വിനോദേട്ട ........ ഹരിയേട്ടൻ ഇങ്ങനെ ഇരിക്കുന്നേ എന്തുപറ്റി ? " " അവന് തലവേദനയാ ....  ലക്ഷ്മീ ആൽക്കഹോളിക് അഡിക്ട് ആയിരുന്നു ഇവൻ . അതിൽ നിന്നും കര കയറുമ്പോ ഇങ്ങനെ ചില പ്രശ്നങ്ങൾ ഉണ്ടാകും. അതുകൊണ്ടാ ഒരു മരുന്ന് കണക്കേ ഞാനിവന് ഡോസ് കുറച്ച് മദ്യം കൊടുക്കുന്നത്. അല്ലാതെ ഞാൻ അവനെ കുടിപ്പിക്കുന്നതല്ല. " " സോറി വിനോദേട്ടാ ..ഞാനറിഞ്ഞില്ല. ഹരിയേട്ടാ ഇപ്പൊ എങ്ങനെയുണ്ട്. " "കുഴപ്പമില്ല ലക്ഷ്മി കുറച്ച് നേരം കഴിയുമ്പോൾ ശരിയാകും. " ഞാനതും പറഞ്ഞ് കസേരയിൽ ചാരി ഇരുന്നു. ................. * നിന്റെ ജീവിതം മുന്നേ കുറിക്കപ്പെട്ട് കഴിഞ്ഞു ഹരീ.  നിനക്ക് കിട്ടേണ്ടതെങ്കിൽ കിട്ടും അത് എന്ത് തന്നെയായാലും . പക്ഷെ അതിന് മുൻപ് നീ വീണ്ടും സങ്കടകടലിൽ മുങ്ങും .*
ഒരു അശരീരി പോലെ എന്റെ ചെവികളിൽ മുഴങ്ങി കേട്ടു. മാസങ്ങൾക്ക് ശേഷം മറ്റൊരു സ്വപ്നം എന്റെ ജീവിതത്തിലേക്ക് കടന്നുവന്നു. ഞാൻ ഞെട്ടി ഉണർന്ന് കട്ടിലിൽ എണീറ്റ് ഇരുന്നു . ' എന്താണിത് എനിക്ക് ഒന്നും മനസ്സിലാകുന്നില്ല , എന്തിനാണ് ഇങ്ങനെ ഒരു സ്വപ്നം കണ്ടത്. എന്താണിത് അർത്ഥമാക്കുന്നത് . ' ഞാൻ എന്നോട് തന്നെ ചോദിച്ചു. പക്ഷെ എനിക്ക് ഒന്നും മനസ്സിലായില്ല. .......... " ഹരീ ...... എടാ എണീക്ക് ." രാവിലെ വിനോദ് തട്ടി

💬 Comments

View all comments