Chapter Title : ?പ്രാണസഖി 4 [ചെകുത്താനെ സ്നേഹിച്ച മാലാഖ]
നോക്കി. അവൾ കൈ കൊണ്ട് നിൽക്കാൻ ആംഗ്യം കാണിച്ച് ഞങ്ങളുടെ അടുത്തേക്ക് ഓടി വരികയാണ്.
" നീ എങ്ങോട്ടാ വീട്ടിൽ പണിയൊന്നുമില്ലേ .... "
ഞങ്ങളുടെ അടുത്തെത്തിയ ലക്ഷ്മിയെ നോക്കി വിനോദ് ചോദിച്ചു.
" ഒന്ന് നടന്ന് പോയേ... ഞാനും വരുന്നു. അമ്മ പറഞ്ഞു നിങ്ങളെ ഒന്ന് ശ്രദ്ധിച്ചോളാൻ , ഇനി എവിടെയെങ്കിലും പോയിരുന്ന് കുടിക്കാനാണ് പ്ലാനെന്ന് ആര് കണ്ടു."
അവൾ ഒരു പുഞ്ചിരിയോടെ അതു പറഞ്ഞു .
"എന്റെ പൊന്നോ നമിച്ച് ...... ഒന്നു പോ ...... "
വിനോദ് അത് പറഞ്ഞതും ലക്ഷ്മി
ഞങ്ങൾക്ക് മുൻപേ നടന്നു.....
ഞങ്ങൾ നടന്ന് ആ കുളകരയിൽ എത്തി. ഞാൻ ഒരു പടിക്കെട്ടിൽ ഇരുന്നു . വിനോദും ലക്ഷ്മിയും എന്തോ തകർത്ത് സംസാരിക്കുകയാണ് .
" ടർ ർ ർ... "
എന്റെ ഫോൺ മുഴങ്ങിയപ്പോൾ ഞാനൽപ്പം മാറി നിന്ന് ആ കോൾ എടുത്തു ......
"ഹലോ ..... യെസ് ഹരി കൃഷ്ണൻ "
...............
"ആരാടാ ...... നീ ഇംഗ്ലീഷിൽ തകർത്ത് സംസാരിക്കുന്നത് കേട്ടല്ലോ... ആരാ ....? "
ഞാൻ കോൾ കട്ട് ചെയ്ത് തിരിച്ച് ആ പടിക്കെട്ടിൽ വന്നിരുന്നപ്പോൾ വിനോദ് കാര്യം തിരക്കി ....
" എടാ ഞാൻ ലണ്ടനിൽ വർക്ക് ചെയ്തിരുന്ന കമ്പനിയിലെ CEO ആണ് വിളിച്ചത് . ഞാൻ കുറച്ച് മുൻപ് ഒരു മെയിലയച്ചിരുന്നു അവിടെ ജോബ് വേക്കൻസി വല്ലതും ഉണ്ടോ എന്നറിയാൻ ... പിന്നെ ഞാൻ അന്ന് തിരിച്ച് വരാത്തതിന്റെ കാരണവും കൂടെ ഇപ്പൊ പറഞ്ഞപ്പോൾ അയാൾ പറഞ്ഞു വിവരം പിന്നീട് വിളിച്ച് അറിയിക്കാമെന്ന് ... "
അങ്ങനെ ഞങ്ങൾ ഓരോന്ന് സംസാരിച്ചിരുന്നു.
" നീ എന്തിനാ അന്ന് ബീച്ചിൽ വന്നത് . അല്ല അതുവരെ വന്നിട്ട് നീ ഞങ്ങളെ എന്താ അറിയിക്കാത്തത് . "
വിനോദ് ലക്ഷ്മിയോട് ചോദിച്ചു.
" അത് ഞങ്ങൾ ഫയനൽ ഇയേഴ്സിന്റെ ടൂർ ആയിരുന്നു. പിന്നെ അന്ന് അങ്ങനെ നടക്കുമെന്ന് ആരുകണ്ടു. "
ലക്ഷ്മി അത് എന്റെ മുഖത്ത് നോക്കിയാണ് പറഞ്ഞത് ഞാൻ ആകെ ചമ്മിപ്പോയി .
ലക്ഷ്മി പെട്ടെന്ന് തന്നെ ഞാനുമായി കമ്പനിയായി
അവൾ ഒരു വായാടി തന്നെയെന്ന് എനിക്ക് മനസ്സിലായി. എന്തോ അവളോടെ സംസാരിക്കുമ്പോൾ ഭയങ്കര സന്തോഷം ....
..........
വൈകിട്ട് ഞാനും വിനോദും കൂടെ ടി.വി കണ്ടിരിക്കുമ്പോൾ ആ തല വേദന എന്നെ വീണ്ടും വന്ന്
💬 Comments
View all comments