Chapter Title : ?പ്രാണസഖി 4 [ചെകുത്താനെ സ്നേഹിച്ച മാലാഖ]
അവളോട് പ്രണയമാണോ ? അറിയില്ല .....'
എന്റെ മനസ്സിലൂടെ പല ചിന്തകളും വന്ന് പോയി.
" എന്താടാ രാവിലെ കിടന്ന് ഒരു ദിവാ സ്വപ്നം കാണുന്നേ ..? "
ഞാൻ കട്ടിലിൽ കിടന്ന് എന്തോ ആലോചിക്കുന്നത് ഡോറിനടുത്ത് നിന്ന് നോക്കി നിന്നുകൊണ്ട് വിനോദ് ചോദിച്ചു.
" എന്താടാ നല്ല സന്തോഷത്തിലാണല്ലോ... എത്ര ദിവസത്തിന് ശേഷമാടാ നിന്നെ ഇങ്ങനെ കാണുന്നേ ..... "
എന്റെ മുഖത്തെ സന്തോഷം കണ്ടിട്ട് വിനോദ് കാര്യം തിരക്കി...
" എടാ അത് ഇന്നലത്തെ കാര്യമൊക്കെ ആലോചിച്ച് ഞാൻ വട്ടായിരിക്കുവായിരുന്നു . പക്ഷെ ഇപ്പൊ പ്രശ്നമൊന്നുമില്ലല്ലോ .... "
" അതൊക്കെ വിട്ട് കള ഹരീ..... ഞാൻ പറഞ്ഞില്ലേ ഒരു എടുത്ത് ചാട്ടക്കാരിയാണ് പിന്നീട് വന്ന് സോറി പറയുന്നതാണ് അവളുടെ സ്വഭാവമൊന്ന് .
ഇന്ന് അവള് നിന്റോടെ സോറി പറഞ്ഞില്ലേ അത് ഞാൻ കണ്ടു. ഇനിയെന്താ പരിപാടി , കഴിഞ്ഞ ആറ് മാസമായി ബാങ്കിലെ നിന്റെ പൈസ കൊണ്ട് നീ കുടിച്ച് കൂത്താടി നടന്നു. ഇനി നീ എങ്ങനെ ജീവിക്കും ഒരു ജോലി വേണ്ടേ ? "
വിനോദ് ഞാനിരുന്ന കട്ടിലിൽ വന്നിരുന്ന് എന്നോട് ചോദിച്ചു.
" എടാ അത് ഞാനും അലോചിക്കുവാ , നിന്റെ ജോലി എങ്ങനെയാ പോയത് അത് നീ പറഞ്ഞില്ലല്ലോ , ഇനിയെന്താ പരിപാടി. "
" എടാ അവിടെ തല്ക്കാല വേക്കൻസിയിലല്ലേ ഞാൻ പോയത് . സമയം കഴിഞ്ഞപ്പോ അവർ പറഞ്ഞു വിട്ടു. ഇന്നലെ വിളിച്ചപ്പോൾ ഞാൻ അച്ഛനോട് കാര്യം പറഞ്ഞു. അച്ഛന്റെ പരിചയം വച്ച് ഗൾഫിൽ തന്നെ എന്തെങ്കിലും പണി തരപ്പെടുത്തി തരാമെന്ന് പറഞ്ഞു. അതൊക്കെ വിട് നിനക്ക് ബോറടിക്കുന്നില്ലേ എനിക്ക് വട്ട് പിടിക്കുന്നു."
നാട്ടിൽ ഏതു നേരവും കറങ്ങിനടക്കുന്ന അവന്റെ മാനസിക അവസ്ഥ എനിക്ക് മനസ്സിലാക്കാൻ പറ്റുമായിരുന്നു ....
" നീ വാ..... "
ഞാനവനെയും വിളിച്ച് പുറത്തിറങ്ങി.
" എങ്ങോട്ടാടാ "
" എടാ നമുക്ക് ആ കുളക്കരയിൽ പോയി ഇരിക്കാം എന്താ എന്ന് അറിയില്ല അവിടെ ഇരിക്കുമ്പോൾ ഒരു പോസിറ്റീവ് എനർജിയാ എനിക്ക് . "
" എങ്കിൽ വാ പോയേക്കാം. "
ഞങ്ങൾ പതിയെ വീടിന് പുറകിലൂടെ ആ പാടവരമ്പിലേക്ക് ഇറങ്ങി നടന്നു .
"വിനോദേട്ടാ ..... ഒന്ന് നിന്നേ ഞാനും വരുന്നു. "
പുറകിൽ നിന്നുള്ള ലക്ഷ്മിയുടെ ആ വിളി കേട്ട് ഞങ്ങൾ തിരിഞ്ഞ്
💬 Comments
View all comments