0%

Chapter Title : ?പ്രാണസഖി 4 [ചെകുത്താനെ സ്നേഹിച്ച മാലാഖ]

Author : kkstories Read All Parts 445
എനിക്ക് തോന്നി. " സത്യത്തിൽ ഞാനല്ലേ തന്നോട് സോറി പറയേണ്ടത് അന്ന് നടന്ന കാര്യങ്ങൾക്ക് , സോറി " ഞാനവളോട് പറഞ്ഞു.
" എന്താടാ എന്താ ഇപ്പൊ ഒരു സോറി പറച്ചിൽ " നടന്നതൊന്നും മനസ്സിലാകാതെ മുൻപിലിരുന്ന പുട്ട് തട്ടുന്നതിനിടയ്ക്ക് വിനോദ് എന്നോട് ചോദിച്ചു. "ഒന്നുമില്ല ടാ ... അന്ന് ബീച്ചിൽ വച്ച് നടന്ന കാര്യത്തിന് ഞാൻ ലക്ഷ്മിയോട് സോറി പറഞ്ഞതാ . " " ഓ... അങ്ങനെ അപ്പൊ പ്രശ്നം തീർന്നല്ലോ ? നീ ചൂട് തണുക്കുന്നതിന് മുൻപ് ആഹാരം കഴിക്ക്. " വിനോദ് അതും പറഞ്ഞ് അവന്റെ പരിപാടി തുടർന്നു. " രണ്ടു പേരും വയറ് നിറച്ച് കഴിക്ക് . " ലക്ഷ്മിയുടെ അമ്മ അതും പറഞ്ഞ് എന്റെ അടുത്ത് വന്ന് നിന്നു . "മോനേ ഇന്നലെ ചേച്ചിയെ വിനോദിന്റെ അമ്മയെ വിളിച്ച് അന്വേഷിച്ചപ്പോഴാണ് മോന്റെ കാര്യങ്ങളൊക്കെ അറിഞ്ഞത് . എല്ലാം വിധിയാണെന്ന് ഓർത്ത് സമാധാനിക്ക് മോനേ ... നിനക്ക് ഇനിയും ജീവിതമുണ്ട് , ഇനി മോൻ കുടിക്കരുത്.  ദൈവം എത്ര ദുഃഖം ജീവിതത്തിൽ തന്നാലും പിന്നീട് ദു:ഖിച്ചതിലുപരി സന്തോഷം തരും മോനേ ... കാത്തിരിക്കാനുള്ള ഒരു മനസ്സ് കാണിച്ചാൽ മതി....." എന്റെ തലമുടിയിഴകളിൽ തടവിക്കൊണ്ട് ലക്ഷ്മിയുടെ അമ്മ പറഞ്ഞു. എന്റെ അമ്മയുടെ വാത്സല്യം കരുതലും ഈ അമ്മയിലും ഞാൻ കണ്ടു. "മോൻ കഴിക്ക് ..." അവർ അതും പറഞ്ഞ് തിരിച്ച് അടുക്കളയിലേക്ക് പോയി . ആ വാക്കുകൾ കേട്ടപ്പോൾ അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. ഞാൻ നോക്കിയപ്പോൾ എന്റെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുകയാണ് ലക്ഷ്മി  . ഞാൻ കൈ കൊണ്ട് എന്താ എന്ന് ആംഗ്യം കാണിച്ചതിന് കണ്ണുകളടച്ച് തോളുപൊക്കി ഒന്നുമില്ല എന്ന തരത്തിലുള്ള ആംഗ്യമായിരുന്നു മറുപടി. " അവിടെയിരുന്ന് ആക്ഷൻ സോങ് കളിക്കാതെ എണീറ്റ് വാടാ  . " കഴിച്ച പാത്രവും കയ്യിലെടുത്ത് എന്നെയും ലക്ഷ്മിയെയും നോക്കി നിന്നു കൊണ്ടാണ് വിനോദ് അത് പറഞ്ഞത് . വേഗം ഞാനും കഴിച്ച് കയ്യും കഴുകി പുറത്തിറങ്ങി . തിരിച്ച് എന്റെ റൂമിലേക്ക് പോയി കട്ടിലിൽ കിടന്ന് ഒരോന്ന് ആലോചിച്ചു. ' ഇന്നലെ വരെ എന്റെ മനസ്സ് ഒരു കടലു പോലെ തിരയടിച്ചു കൊണ്ടിരുന്നു പക്ഷെ ഇപ്പൊ ലക്ഷ്മിയുടെ മുഖവും അവളുടെ സന്തോഷമൊക്കെ കണ്ടപ്പോൾ എന്തോ ഒരു സന്തോഷം . ഇനിയും ജീവിക്കണമെന്ന ഒരു തോന്നൽ  . എനിക്ക്

💬 Comments

View all comments