Chapter Title : ?പ്രാണസഖി 4 [ചെകുത്താനെ സ്നേഹിച്ച മാലാഖ]
പോലും കഴിച്ചില്ലല്ലോ . "
ഞങ്ങളോടതും പറഞ്ഞ് മുഖത്ത് ഒരു സന്തോഷം വരുത്തിയ ശേഷം ലക്ഷ്മിയുടെ അമ്മ വീടിനകത്തേക്ക് പോയി. ലക്ഷ്മിയും പിന്നാലെ പോയി...
" എന്താടാ എന്താ കാര്യം ? നീ അങ്ങനെ പറഞ്ഞപ്പോ എന്താ അവർ അങ്ങനെ സന്തോഷം ഇല്ലാത്തതുപോലെ നിന്നത് , നീ എന്തിനാ അവരോട് സോറി പറഞ്ഞത് ? "
എന്റെ മനസ്സിൽ വന്ന സംശയം ചോദ്യങ്ങളായി ഞാൻ വിനോദിനോട് ചോദിച്ചു.
" എടാ അത്.... അവളുടെ ഒരുപാട് വിവാഹ ആലോചനകൾ മുടങ്ങിയതാണ് . ജാതക പ്രശ്നം അവൾക്ക് ഭർത്താവ് വാഴില്ല പോലും ... അത് കാരണം ആരും വിവാഹത്തിന് സമ്മതിക്കാറില്ല. ലോകം എത്ര ആധുനികവൽക്കരിക്കപ്പെട്ടു എന്ന് പറഞ്ഞാലും ഇതൊക്കെ കേൾക്കുമ്പോഴുള്ള മരണഭയം കൊണ്ടാകാം ആരും തയ്യാറല്ല . അതുകൊണ്ടാ ഡിഗ്രി കഴിഞ്ഞ ശേഷം ഈ പ്രശ്നങ്ങളൊക്കെ ഉണ്ടായപ്പോ അവൾ വീണ്ടും പഠിക്കാമെന്ന് തീരുമാനിച്ചത് . ഇപ്പോ ആ കോഴ്സും ഏകദേശം പൂർത്തിയായി. ഞാൻ മുൻപത്തെ കാര്യം ഒരു നിമിഷത്തേക്ക് മറന്നു പോയി . ശേ.... അവർക്ക് അത് വിഷമമായികാണും . "
വിനോദ് അതും പറഞ്ഞ് സ്വയം പഴിച്ച് താടിക്ക് കയ്യും കൊടുത്തുനിന്നു...
" എടാ വിനു ... എനിക്ക് ഈ ജാതകത്തിലൊക്കെ വിശ്വാസം ഉണ്ടായിരുന്നു ആറ് മാസം മുമ്പ് വരെ . ഇപ്പൊ ഒട്ടും വിശ്വാസം ഇല്ല . അതിലെഴുതിയിരിക്കുന്നത് എല്ലാം ശരിയല്ല . എല്ലാം വിധിയാണ് . കാലം ആണ് എല്ലാം തീരുമാനിക്കുന്നത് . മനുഷ്യൻ തന്റെ തുശ്ചമായ അറിവുകൊണ്ട് എന്തൊക്കെയോ എഴുതി പിടിപ്പിക്കുന്നു. ഭൂമിയിൽ ജനിക്കുന്ന ഏതു ജീവിക്കും ദൈവം ഒരു ജാതകം എഴുതിയിട്ടുണ്ട് ചിലപ്പോൾ ഈശ്വരന് തന്നെ അത് മാറ്റി എഴുതാനും സാധിക്കും.... "
" നീ ഇനി അതും പറഞ്ഞ് സെന്റി ആകണ്ട . നല്ല വിശപ്പുണ്ട് നീ വാ ...... "
വിനോദ് അതും പറഞ്ഞ് എന്നെയും കൂട്ടി ലക്ഷ്മിയുടെ വീട്ടിനുള്ളിലേക്ക് കയറി . ഇന്നലെ ഇരുന്ന ആ ഡൈനിംഗ് ടേബിളിൽ ഞങ്ങൾ സ്ഥാനം പിടിച്ചു.
അപ്പോഴേക്കും ഞങ്ങൾക്ക് മുൻപിൽ ചൂട് പുട്ടും കടലയും എത്തി. ലക്ഷമി തന്നെ ഞങ്ങൾക്കത് വിളിമ്പി തന്നു. എനിക്ക് കാപ്പി വിളമ്പുന്നതിനിടയ്ക്ക് ഞാൻ അവളുടെ മുഖത്തേക്ക് ഒന്ന് നോക്കി. " സോറി " അവളുടെ ചുണ്ടുകൾ ശബ്ദമുണ്ടാക്കാതെ എന്നെ നോക്കി മൊഴിഞ്ഞു. അത് എല്ലാത്തിനും ഉള്ള ഒരു മാപ്പ് പറച്ചിലായി
💬 Comments
View all comments