0%

Chapter Title : ?പ്രാണസഖി 4 [ചെകുത്താനെ സ്നേഹിച്ച മാലാഖ]

Author : kkstories Read All Parts 442
ചൂല് ശരിയാക്കി കൊണ്ട് ഒരു പുഞ്ചിരിയോടെ  വിനോദിന്റെ മുഖത്ത് നോക്കി ലക്ഷ്മി അത് ചോദിച്ചു. അവളുടെ ആ മുഖം കണ്ടാൽ ഇന്നലെ ഒരു സംഭവവും നടന്നിട്ടില്ല എന്ന മട്ടാണ്... " ആഹാ ..... അപ്പൊ നിന്റെ പിണക്കമൊക്കെ മാറിയോ .... " അവളുടെ ചോദ്യം കേട്ട് വിനോദ് തിരക്കി "കുറച്ച് മാറി ..... രണ്ട് പേരുടെയും ഇനിയുള്ള സ്വഭാവം നോക്കട്ടെ എന്നിട്ട് തീരുമാനിക്കാം . ഞാൻ ചോദിച്ചതിന് ഉത്തരം പറ രാവിലെ തന്നെ എങ്ങോട്ടാ പോയത് . " " ആ.. അതൊ, ഞങ്ങൾ രണ്ടു പേരും കൂടെ നിനക്ക് പറ്റിയ ഒരു ചെക്കനെ നോക്കി ഇറങ്ങിയതാ ... " വിനോദ് അപ്പോൾ തന്നെ ചിരിച്ചു കൊണ്ട് ഉരുളയ്ക്ക് ഉപ്പേരി കണക്കെ മറുപടി കൊടുത്തു... "എന്നിട്ട് കിട്ടിയോ.....? " "  ഉം........ ഇല്ല ..... " അതും പറഞ്ഞ് എന്റെ തോളിൽ ചാരി പൊട്ടിചിരിക്കുന്ന വിനോദിനെയാണ് ഞാൻ കണ്ടത് . ഞാൻ അവർ സംസാരിക്കുന്നതും നോക്കി നിൽക്കുകയായിരുന്നു . " ചേട്ടന്റെ കൂട്ടുകാരനെന്താ ചേട്ടനോട് മാതമേ സംസാരിക്കൂ.... അല്ല ഇതു വരെ ആ ശബ്ദം ഞങ്ങളാരും കേട്ടില്ല അതാ ..... " എന്റെ മുഖത്തു നോക്കിയുള്ള അവളുടെ ആ ചോദ്യം എന്നെ ഒന്ന് അമ്പരപ്പിച്ചു. ഒരു പുഞ്ചിരി നിറഞ്ഞ മുഖത്തോടെയാണ് അവളുടെ നിൽപ്പ് . എനിക്ക് എന്തോ അവൾ സക്ഷാൽ ലക്ഷ്മി ദേവി തന്നെയെന്ന് തോന്നിപ്പോയി. എത്ര സുന്ദരിയാണവൾ .. " എടാ നിന്റോടയാ അവൾ ചോദിച്ചത് വല്ലതും സംസാരിക്ക് ഇല്ലെങ്കിൽ അത് മതി ഇന്നത്തെക്ക് അവൾക്ക് മുഖം വീർപ്പിക്കാൻ . "
വിനോദ് എന്നോടതു പറഞ്ഞതും ഞാൻ അവളുടെ മുഖത്തേക്ക് ഒന്ന് നോക്കി അപ്പോഴേക്കും ലക്ഷമിയുടെ അമ്മ അവിടെയെത്തി..... " എന്താ മൂന്നു പേരും കൂടെ ഒരു ചർച്ച ?" ഞങ്ങളെ കണ്ടപാടെ ഒരു കുശലന്വേഷണം കണക്കെ ലക്ഷ്മിയുടെ അമ്മ ചോദിച്ചു . "അത് ചെറിയമ്മേ ഞങ്ങൾ ഇവളുടെ കല്യാണക്കാര്യം സംസാരിക്കുകയായിരുന്നു. പഠിപ്പൊക്കെ കഴിഞ്ഞില്ലേ ഇനി കെട്ടിച്ച് വിടാം...." വിനോദ് അത് പറഞ്ഞതും ലക്ഷ്മിയുടെയും അവളുടെ അമ്മയുടെയും  മുഖത്തെ  സന്തോഷം മങ്ങുന്നത് ഞാൻ കണ്ടു ... " സോറി ചെറിയമ്മേ ഞാനതു മറന്നു ക്ഷമിക്കണം ...  " ഉടനെ തന്നെ വിനോദ് ലക്ഷ്മിയുടെ അമ്മയോട് പറഞ്ഞു... " അത് കുഴിയില്ല വിനോദേ.... നിങ്ങൾ വാ കാപ്പി കുടിക്കാം ഇന്നലെ അത്താഴം

💬 Comments

View all comments