0%

Chapter Title : ?പ്രാണസഖി 4 [ചെകുത്താനെ സ്നേഹിച്ച മാലാഖ]

Author : kkstories Read All Parts 440
ഞാൻ കണ്ടു. രാവിലെ തന്നെ വീട്ടിലേക്ക് പാത്രവും പാലുമൊക്കെ എത്തിക്കുന്ന  ചില ചേന്മാർ , കൂടുകളിൽ നിന്ന് തീറ്റ തേടി ശബ്ദമുണ്ടാക്കി പറന്നു പോകുന്ന കിളികൾ . ചെറിയ കാറ്റിൽ ആടി ഉലയുന്ന നെൽക്കതിരും  അങ്ങനെ  ചില കാഴ്ചകൾ . ടാറിട്ട ആ ചെറിയ റോഡിലൂടെ നടന്ന് ഞങ്ങൾ ഒരു ആൽ മരം നടുക്കും അതിന് ചുറ്റും ചെറിയ കട മുറികളും ഉള്ള ആ ചെറിയ കവലയിൽ എത്തി. ഒരു ചായക്കടയുടെ മുന്നിലെ ബഞ്ചിൽ ചായയും കുടിച്ച് പത്രവും വായിച്ച് ലോകകാര്യങ്ങൾ ചർച്ച ചെയ്യുന്ന ചിലരെ കണ്ടപ്പോൾ എനിക്ക് എന്തോ സന്തോഷം കൊണ്ട്  മുഖത്ത് പുഞ്ചിരി നിറഞ്ഞു. "എടാ വാ.... "
ഞാൻ വിനോദിനെയും കൂട്ടി ആ ചായക്കടയിൽ കയറി . "ചേട്ടാ രണ്ട് സ്ടോങ്ങ് ചായ " ചായക്കടയിലെ ആ ചേട്ടനോട് ഞാൻ വിളിച്ച് പറഞ്ഞു. കുറച്ച് കഴിഞ്ഞപ്പോൾ ചൂടേറിയ ചായ ഞങ്ങളുടെ മുന്നിലെത്തി . പതിയെ ആ ചായയും കുടിച്ച് അതിന്റെ കാശും കൊടുത്ത് തിരിച്ച് വീട്ടിലേക്ക് നടന്നു. അപ്പോഴേക്കും സമയം നന്നേ പുലർന്നിരുന്നു. "എടാ നീ ഒറ്റ ദിവസം കൊണ്ട് വല്ലാണ്ട് മാറിയിരിക്കുന്നു. ആ പഴയ ഹരിയായ പോലെ എനിക്ക് തോന്നുന്നു. ഞാനാടാ തെറ്റ്കാരൻ നിന്നെ ഒറ്റയ്ക്ക് വിടാൻ പാടില്ലായിരുന്നു എങ്കിൽ നീ ഈ അവസ്ഥയിലാകുമായിരുന്നില്ല പറഞ്ഞിട്ട് കാര്യമില്ല ഞാൻ ആ സമയം ഗൾഫിലായിപ്പോയില്ലേ ഒന്ന് ലീവ് എടുക്കാൻ പോലും പറ്റാതെ . " തിരിച്ച് വീട്ടിലേക്ക് നടക്കുന്നതിനിടയ്ക്ക് വിനോദ് എന്നോട് പറഞ്ഞു. " അത് നീ വിട്ട് കള എല്ലാം കഴിഞ്ഞില്ലേ ..... എടാ എനിക്കിപ്പൊ തോന്നുന്നു അന്ന് സങ്കടം വന്നപ്പോൾ ഇതു പോലെ എങ്ങോട്ടെങ്കിലും കുറച്ച് ദിവസം മാറി നിന്നെങ്കിൽ ഞാൻ ഒരു കൂടിയനായി നാട്ടുകാർക്ക് മുൻപിൽ നാണംകെടില്ലായിരുന്നു എന്ന് . " ഞാൻ ഒരു ചെറുപുഞ്ചിരിയോടെ വിനോദിനോട് പറഞ്ഞു . എന്റെ മറുപടി കേട്ടതും അവന്റെ കൈ എന്റെ തോളിലൂടെ ഇട്ടു . "എല്ലാം നല്ലതിനെന്ന് ചിന്തിച്ചാൽ മതിയെടാ....." ചിരിച്ചു കൊണ്ട് വിനോദ് അതും പറഞ്ഞ് എന്റെ മുഖത്തേക്ക് നോക്കി. ഞങ്ങൾ നടന്ന് തിരിച്ച് വീട്ടിൽ എത്തി . അപ്പോഴാണ് ലക്ഷ്മി  മുറ്റം അടിച്ച് വാരികൊണ്ട് നിൽക്കുന്നത് ഞങ്ങൾ കണ്ടത്. " ആരെ വായിൽ നോക്കാൻ പോയതാ ഇത്രയും നേരത്തെ രണ്ടും പേരും കൂടെ...... " നടന്നു വരുന്ന ഞങ്ങളെ കണ്ടപാടെ  കയ്യിലിരുന്ന

💬 Comments

View all comments