Chapter Title : ?പ്രാണസഖി 4 [ചെകുത്താനെ സ്നേഹിച്ച മാലാഖ]
രാമായണം വായിക്കുന്ന പോലെ , എണീറ്റ് വാ..... ''
വിനോദ് അതും പറഞ്ഞ് എന്റെ കയിൽ പിടിച്ച് വലിച്ച് എണീപ്പിച്ച് എന്നെയും കൂട്ടി തിരിച്ച് വീട്ടിലേക്ക് നടന്നു. വീട്ടിൽ എത്തി കട്ടിലിൽ കിടന്നപ്പോൾ എപ്പോഴോ എന്നെ നിദ്രാ ദേവി വന്ന് എന്ന കൂട്ടി കൊണ്ട് പോയി .....
............
" ടാ വിനോദേ എണീക്ക് ഒന്ന് നടന്നിട്ട് വരാം ... മുൻപത്തെ പോലെ ഇനി ഉച്ചവരെ ഉറങ്ങാൻ നിന്നെ ഞാൻ വിടില്ല. വാടാ......"
വിനോദ് എന്റെ തോളിൽ കൈ തട്ടി വിളിച്ചപ്പോൾ ഞാൻ ഉറക്കം വിട്ട് ഉണർന്നു . കട്ടിലിന്റെ ഒരു വശത്ത് ഇരുന്ന മൊബൈൽ ഫോൺ എടുത്തു നോക്കി ....
" എടാ സമയം 5 ആയതെ ഉള്ളൂ ....."
എന്നും പത്ത് പതിനൊന്ന് മണി വരെ കിടന്ന് ഉറങ്ങുന്ന ഞാൻ ഒരു പരിഭവത്തോടെ പറഞ്ഞു.
" ആ.... ഉറങ്ങിയത് മതി എണീറ്റ് വാടാ "
വിനോദ് അതും പറഞ്ഞ് എന്റെ കയിൽ പിടിച്ച് വലിച്ച് കട്ടിലിൽ നിന്ന് എണീപ്പിച്ചു .......
ഞാൻ പോയി മുഖവും കഴുകി ഒരു ഗ്ലാസ്സ് വെള്ളവും കുടിച്ച് വീടിന് പുറത്തേക്ക് ഇറങ്ങി. ഞാനിറങ്ങിയതും വിനോദ് വീട് പൂട്ടി താക്കോൽ കയ്യിലെടുത്തു.
'പണ്ട് ജോലിയൊക്കെ കിട്ടുന്നതിന് മുൻപ് സ്ഥിരം ഉള്ള പരിപാടിയായിരുന്നു ഈ വെളുപ്പിലെ ഉള്ള നടത്തം , ഞാനും വിനോദും പിന്നെ കുറച്ച് സുഹൃത്തുകളും ... ഇനി ആ കാലം തിരിച്ച് വരില്ലല്ലോ ....'
ഞാൻ മനസ്സിൽ ഓർത്തു..
സൂര്യന്റെ ആദ്യ പ്രഭാത കിരണങ്ങൾ മെല്ലെ ഭൂമിയിലേക്ക് പതിച്ച് തുടങ്ങിയിരിക്കുന്നു . രാത്രിയുടെ ഇരുട്ടിനെ തള്ളി മാറ്റിക്കൊണ്ട് ഭൂമിയിലേക്ക് നേരിയ വെളിച്ചം വന്ന് തുടങ്ങിയിരിക്കുന്നു.
ഞങ്ങൾ രണ്ടു പേരും വീടിന്റെ മുൻപിലുള്ള ആ ചെറിയ റോഡിലൂടെ മുന്നോട്ട് നടന്നു.
രാവിലത്തെ ചെറു തണുപ്പിൽ ഗ്രാമത്തിന്റെ കാഴ്ചകൾ കണ്ട് കൈവീശി നടക്കണം അത് സന്തേഷം പകരുന്ന ഒരു അനുഭൂതി തന്നെയാണ്.
മൊബൈൽ ഫോണിൽ പാട്ടും കേട്ടുകൊണ്ടാണ് വിനോദിന്റെ നടത്തം ...
" എടാ എങ്ങോട്ടാ എനിക്ക് ഈ നാട്ടിലെ വഴിയറിയില്ല കേട്ടോ...."
ഞാൻ വിനോദിനോട് പറഞ്ഞു.
" അതിനെന്താ ഞാനില്ലേ അധികമൊന്നും പോകണ്ട അടുത്തുള്ള കവലവരെ ... അത്ര മതി."
വിനോദ് അതും പറഞ്ഞ് കയ്യും വീശി മുൻപേ ഒരു വഴികാട്ടിയെ പോലെ നടക്കുകയാണ്.
ഭൂമിയിലെ വെളിച്ചം കൂടി വന്നപ്പോൾ ഗ്രാമപദേശങ്ങളിലെ ചില സ്ഥിരം കാഴ്ചകൾ
💬 Comments
View all comments