0%

Chapter Title : ?പ്രാണസഖി 4 [ചെകുത്താനെ സ്നേഹിച്ച മാലാഖ]

Author : kkstories Read All Parts 1.3K
എന്തെങ്കിലും പണി തരപ്പെടുത്തി തരാമെന്ന്  പറഞ്ഞു.  അതൊക്കെ വിട് നിനക്ക് ബോറടിക്കുന്നില്ലേ എനിക്ക് വട്ട് പിടിക്കുന്നു." നാട്ടിൽ ഏതു നേരവും കറങ്ങിനടക്കുന്ന അവന്റെ മാനസിക അവസ്ഥ എനിക്ക് മനസ്സിലാക്കാൻ പറ്റുമായിരുന്നു .... " നീ വാ..... " ഞാനവനെയും  വിളിച്ച് പുറത്തിറങ്ങി. " എങ്ങോട്ടാടാ " " എടാ നമുക്ക് ആ കുളക്കരയിൽ പോയി ഇരിക്കാം എന്താ എന്ന് അറിയില്ല അവിടെ ഇരിക്കുമ്പോൾ ഒരു പോസിറ്റീവ് എനർജിയാ എനിക്ക് . " " എങ്കിൽ വാ പോയേക്കാം. " ഞങ്ങൾ പതിയെ വീടിന് പുറകിലൂടെ ആ പാടവരമ്പിലേക്ക് ഇറങ്ങി നടന്നു . "വിനോദേട്ടാ ..... ഒന്ന് നിന്നേ ഞാനും വരുന്നു. " പുറകിൽ നിന്നുള്ള ലക്ഷ്മിയുടെ ആ വിളി കേട്ട് ഞങ്ങൾ തിരിഞ്ഞ് നോക്കി. അവൾ കൈ കൊണ്ട് നിൽക്കാൻ ആംഗ്യം കാണിച്ച് ഞങ്ങളുടെ അടുത്തേക്ക് ഓടി വരികയാണ്. " നീ എങ്ങോട്ടാ വീട്ടിൽ പണിയൊന്നുമില്ലേ .... " ഞങ്ങളുടെ അടുത്തെത്തിയ ലക്ഷ്മിയെ നോക്കി വിനോദ് ചോദിച്ചു. " ഒന്ന് നടന്ന് പോയേ... ഞാനും വരുന്നു. അമ്മ പറഞ്ഞു നിങ്ങളെ ഒന്ന് ശ്രദ്ധിച്ചോളാൻ , ഇനി എവിടെയെങ്കിലും പോയിരുന്ന് കുടിക്കാനാണ് പ്ലാനെന്ന് ആര് കണ്ടു." അവൾ ഒരു പുഞ്ചിരിയോടെ അതു പറഞ്ഞു . "എന്റെ പൊന്നോ നമിച്ച് ...... ഒന്നു പോ ......  " വിനോദ് അത് പറഞ്ഞതും ലക്ഷ്മി ഞങ്ങൾക്ക് മുൻപേ നടന്നു..... ഞങ്ങൾ നടന്ന് ആ കുളകരയിൽ എത്തി. ഞാൻ ഒരു പടിക്കെട്ടിൽ ഇരുന്നു . വിനോദും ലക്ഷ്മിയും എന്തോ തകർത്ത് സംസാരിക്കുകയാണ് .

💬 Comments

View all comments