0%

Chapter Title : ?പ്രാണസഖി 4 [ചെകുത്താനെ സ്നേഹിച്ച മാലാഖ]

Author : kkstories Read All Parts 451
ബൈക്ക് അകത്ത് കയറ്റിവച്ചോ . " ബാറ്ററി തിരികെ വാങ്ങാൻ കൈ നീട്ടിക്കൊണ്ട് ലക്ഷ്മി പറഞ്ഞു . " ലക്ഷ്മി ഞാൻ വെറുതെ പറഞ്ഞതാ പഠിത്തം  കഴിഞ്ഞ് കുറച്ച് ദിവസം ഞാൻ ഒരു വർക്ക് ഷോപ്പിൽ നിന്നതാ താൻ പേടിക്കാതെ ."
ഞാനതും പറഞ്ഞ് ബാറ്ററി ബൈക്കിൽ ഫിറ്റ് ചെയ്തു സ്റ്റാർട്ടാക്കാൻ നോക്കി . കുറച്ച് മാസങ്ങളായി അനക്കമില്ലാതിരുന്നതു കൊണ്ടാകാം പുള്ളിക്കാരൻ ആദ്യമൊക്കെ സ്റ്റാർട്ടാകാൻ മടി കാണിച്ചു. പിന്നീട് സ്റ്റാർട്ടിയി ആ ഗാംഭീര്യ ശബ്ദം സൈലൻസറിലൂടെ പുറത്തു വന്നു. " ഞാൻ റെഡിയായിട്ട് വരാം ." ലക്ഷ്മി അതും പറഞ്ഞ് അകത്തേക്ക് ഓടി . ഞാനും വീട്ടിൽ ചെന്ന് കുളിച്ച് ഡ്രെസ് ഒക്കെ മാറി വന്നു. ബൈക്കിൽ ചാരി നിന്ന് ഫോണിൽ വാട്സാപ്പും നോക്കി നിന്നപ്പോഴാണ്, "  അമ്മേ..... ഞാൻ പോയിട്ട് വരാം . " ലക്ഷ്മി അതും പറഞ്ഞ് വീടിനകത്തു നിന്ന് വരുന്നത് കണ്ടത്. ഒരു കറുത്ത ചുരിദാറാണ് വേഷം കയ്യിൽ ചെറിയ ഒരു ബാഗും തലമുടിയൊക്കെ വിടർത്തിക്കെട്ടി , അവളെ അങ്ങനെ കണ്ടപ്പോൾ ലക്ഷ്മീ ദേവി പ്രത്യക്ഷപ്പെട്ടതു പോലെ എനിക്ക് തോന്നി . " എന്താ ഇങ്ങനെ നോക്കി നിൽകണേ പോകാം . " ഞാനവളെത്തന്നെ നോക്കി നിൽക്കുന്നതു കണ്ട ലക്ഷമി പറഞ്ഞു . " പോകാം . " ഞാനതും പറഞ്ഞ് ബുള്ളറ്റിൽ കയറി വണ്ടി സ്റ്റാർട്ടാക്കി ഉടനെ അവളും പുറകിൽ കയറി . " സൂക്ഷിച്ച് പോണേ മോനേ ... " വാതിലിനടുത്തു നിന്ന ലക്ഷ്മിയുട അമ്മ വിളിച്ചു പറഞ്ഞു. " ശരി ആന്റി " ഞാനതും പറഞ്ഞ് വണ്ടി മുന്നോട്ടെടുത്തു. ലക്ഷ്മി അവളുടെ കൈ എന്റെ തോളിൽ വച്ചപ്പോൾ എനിക്ക് എന്തോ പോലെ ആദ്യമായിട്ട് ഒരു പെൺകുട്ടിയെയും കൊണ്ട് ബൈക്കിൽ പോകുന്നതു കൊണ്ടാകാം , എന്തോ..... " ലക്ഷ്മി എങ്ങോട്ടാ എനിക്ക് ഈ ദേശത്തിലെ വഴിയറിയില്ല കേട്ടോ.... " " ചേട്ടാ ... വഴി ഞാൻ പറഞ്ഞു തരാം ഇപ്പൊ മുൻപോട്ട് പോകട്ടെ ... " അങ്ങനെ ലക്ഷ്മി പറഞ്ഞ വഴികളിലൂടെ ബുള്ളറ്റ് മുന്നോട്ട് കുതിച്ചു . എന്റെ തോളിൽ കൈവച്ചിട്ടുണ്ട് എങ്കിലും ഞങ്ങൾ തമ്മിൽ നല്ല അകലത്തിലാണ് ഇരിക്കുന്നത്. ബൈക്ക് ഗ്രാമത്തിൽ നിന്നും സിറ്റിയിലേക്ക് പ്രവേശിച്ചു . ഒടുവിൽ ഒരു എഞ്ചിനീയറിംഗ് കോളേജിന്റെ മുൻപിൽ ബൈക്ക് എത്തി . ഞാൻ ബുള്ളറ്റ് അകത്തേക്ക്

💬 Comments

View all comments