0%

Chapter Title : ?പ്രാണസഖി 4 [ചെകുത്താനെ സ്നേഹിച്ച മാലാഖ]

Author : kkstories Read All Parts 452
എടുത്തു പാർക്കിംഗ് ഏരിയയിൽ  ഒതുക്കി. ഏകദേശം ഒന്നര മണിക്കൂറത്തെ യാത്ര . " ചേട്ടൻ വരുന്നില്ലേ..... ? " ബുള്ളറ്റിൽ നിന്ന് ഇറങ്ങിയ ലക്ഷ്മി എന്നോട് ചോദിച്ചു. " ഇല്ല താൻ പോയിട്ട് വാ  .... " ഞാനതും പറഞ്ഞ് വണ്ടിയിൽ ചാരി നിന്നു . ലക്ഷ്മി അകത്തേക്ക് പോയി . ഞാൻ നടന്ന് അടുത്തുള്ള മരച്ചുവട്ടിൽ ഇരുന്നു. ക്ലാസ്സൊക്കെ കഴിഞ്ഞതുകൊണ്ടാകാം അധികം വിദ്യാർത്ഥിളൊന്നും ഇല്ല . അവിടെ ഇരുന്നപ്പോൾ എനിക്ക് ഓർമ്മ വന്നത് എന്റെ കോളേജ് ലൈഫാണ്. ഒരു പ്രണയ ജോഡി കൈകോർത്ത് പിടിച്ച് നടന്നു പോകുന്നതു കണ്ടപ്പോൾ പഴയ ചില കാര്യങ്ങൾ ഓർമ്മ വന്നു.
........ പണ്ട് കോളേജിൽ പഠിച്ചപ്പോൾ ഒരു പെൺകുട്ടിയോട് തോന്നിയ ഇഷ്ടം തുറന്നു പറയാതെ നാല് വർഷം മനസ്സിൽ കൊണ്ടു നടന്നു. നിമിഷ അതാണ് അവളുടെ പേര് . ഒരേ ക്ലാസ്സിൽ പഠിക്കുന്നവർ , എനിക്ക് അവളോട് പ്രണയമുണ്ടെങ്കിലും തുറന്നു പറയാനാവാതെ ഫണ്ട്സ് എന്ന അക്ഷരങ്ങളിൽ മാത്രമായി അത് ഒതുങ്ങിക്കൂടി . എന്റെ അന്നത്തെ കുടുംബത്തിന്റെ അവസ്ഥ കാരണമാകാം ഞാൻ ആ ഇഷ്ടം ആരോടും പറഞ്ഞില്ല. ഒടുവിൽ കോളേജ് ലൈഫ് തീർന്നപ്പോൾ എല്ലാവരെയും പോലെ ഒരു ഗുഡ് ബൈയും പറഞ്ഞ് അവളും പോയി. പിന്നീട് അവളെ കാണുന്നത് ഞാൻ ഫാമിലിയുമായി ടൂർ പോയ അന്നാണ് ആ ബീച്ചിൽ വച്ച് . അന്ന് അവളുടെ കയ്യിൽ പിടിച്ച് നടക്കുന്ന ഒരു രണ്ട് വയസ്സുകാരിയും അവളുടെ ഭർത്താവും ഒപ്പം ഉണ്ടായിരുന്നു . അന്ന് ഞാൻ മനസ്സിലാക്കി തുറന്നു പറയാനാകാത്ത സ്നേഹത്തിന് കീറിയ നോട്ടിന്റെ വില പോലും ഇല്ല എന്ന്. പഴയ കാര്യങ്ങളും ആലോചിച്ച് അങ്ങനെ ഇരുന്നപ്പോഴാണ് ലക്ഷ്മി കോളേജ് കെട്ടിടത്തിനത്തു നിന്ന് നടന്ന് വരുന്നത് കണ്ടത്. ഒപ്പം അവളുടെ ചില കൂട്ടുകാരികളും ഉണ്ടായിരുന്നു. " ഇതാണ് ഞാൻ പറഞ്ഞ ഹരിയേട്ടൻ " എന്റെ അടുത്തെത്തിയ ലക്ഷ്മി അവളുടെ കൂട്ടുകാരികൾക്ക് എന്നെ പരിചയപെടുത്തികൊടുത്തു . " അറിയാം അന്ന് ഞങ്ങളും ഉണ്ടായിരുന്നല്ലോ ? " അവളുടെ കൂട്ടുകാരി അത് പറഞ്ഞപ്പോൾ ഞാനാകെ ചമ്മി നാറിപ്പോയി ..... " ശരിയെടി ഞാൻ പോണൂ ..... " ലക്ഷ്മി അതും പറഞ്ഞ് എന്റെ തോളിൽ തട്ടി ബൈക്ക് എടുക്കാൻ പറഞ്ഞു. ഞാൻ ബുള്ളറ്റ് സ്റ്റാർട്ടാക്കിയതും ലക്ഷ്മി പുറകിൽ കയറി. രണ്ടു മൂന്ന് പയ്യന്മാർ ബുള്ളിന്റെ അടുത്തേക്ക് നടന്ന് വന്ന് ബൈക്ക് ഓഫാക്കി

💬 Comments

View all comments