0%

Chapter Title : ?പ്രാണസഖി 4 [ചെകുത്താനെ സ്നേഹിച്ച മാലാഖ]

Author : kkstories Read All Parts 453
ചാവി ഊരിയെടുത്തു . അന്ന് എന്നെ തല്ലാൻ മുൻ നിരയിൽ ഉണ്ടായിരുന്നവന്മാർ ആയിരുന്നു അത്. " ആഹാ ..... കൊള്ളാമല്ലോ .... നമ്മൾ ഇത്രയും ദിവസം നിന്റെ പുറകേ നടന്നിട്ട് ഞങ്ങളെ ആരെയും നിനക്ക് വേണ്ട ഒടുവിൽ കിട്ടിയത് ഈ കുടിയനെ  ആണോ........ ?  .... ഹ..ഹ... ഇതറിഞ്ഞിരുന്നേൽ മുൻപേ തന്നെ ഞാൻ നിന്റെ ദേഹത്ത് കൂടെ വീഴുമായിരുന്നല്ലോടീ... " അവന്മാർ അതും പറഞ്ഞ് അട്ടഹസിക്കുകയാണ്. " ലക്ഷ്മി താൻ ഇറങ്ങ് . " ഞാൻ പറഞ്ഞതും അവൾ ബുള്ളറ്റിൽ നിന്ന് താഴേക്ക് ഇറങ്ങി . അവൾ മിണ്ടാതെ നിൽക്കുകയാണ് കണ്ണൊക്കെ നിറഞ്ഞിട്ടുണ്ട്. " ടാ ... താക്കോലെടുക്ക് . " ഞാൻ ലക്ഷ്മിയോട് സംസാരിച്ചവനോട് പറഞ്ഞു. " ആഹാ അത്രയ്ക്ക് ധൈര്യമോ അന്ന് ഞങ്ങൾ തന്നത് ഓർമ്മയുണ്ടല്ലോ . ധൈര്യമുണ്ടെങ്കിൽ എടുത്തോ .... " അവൻ അതും പറഞ്ഞ് ആ താക്കോലെടുത്ത് പാന്റിന്റെ പോക്കറ്റിലിട്ടു. "എടാ നിന്നെ അന്നേ ഞാൻ നോട്ടമിട്ടതാ ... മരിയാതിക്ക് പറഞ്ഞാൽ അനുസരിക്കാൻ വയ്യ ചോദിച്ച് വാങ്ങിച്ചാൽ പിന്നെ എന്താ  ചെയ്യാ....." "ഠോ ...... " ഞാനത്രയും പറഞ്ഞ് അവന്റെ കരണത്ത് ഒന്ന് കൊടുത്തു ....പടക്കം പൊട്ടുന്ന പോലെ ഒരു ശബ്ദം കേട്ടു . അവൻ അത് ഒട്ടും പ്രതീക്ഷിചില്ല . അവൻ കൈ അവന്റെ കരണത്ത്  പിടിച്ച് വേദന കൊണ്ട് നിൽക്കുയാണ്.
ഞാനന്റെ ഹർട്ടിന്റെ കോളറിൽ പിടിച്ച് കോളേജ് ബിൽഡിങ്ങിലെ ചുവരിൽ ചേർത്ത് നിർത്തി അവന്റെ പോക്കറ്റിൽ നിന്നും താക്കോലെടുത്തു . അപ്പോഴേക്കും അവന്റെ മറ്റ് രണ്ട് കൂട്ടുകാർ എന്നെ തല്ലാനായി വന്നു. ഞാൻ ഒരുത്തന്റെ വലത്തെ കയ്യിൽ പിടിച്ച് തിരിച്ച് ഞെരിച്ചു .അവൻ വേദനിച്ച് വിളിക്കുന്നത് കണ്ടതും മറ്റവൻ ഒന്ന് പരുങ്ങി.. " കോളേജല്ലേ ....  നിങ്ങൾ തമാശ കാണിച്ചതെന്ന് ഞാൻ വിജാരിച്ചോളാം ഇതിന്റെ പേരിൽ ഇവളെ ശല്യം ചെയ്താൽ ഞാൻ ഒന്നുകൂടെ വരും . ഒരിക്കൽ മരിക്കാൻ തയ്യാറായി നടന്നവനാ ഞാൻ എന്നെക്കൊണ്ട് കൂടുതൽ ഒന്നും  ചെയ്യിപ്പിക്കരുത്. " ഞാനത്രയും പറഞ്ഞ് അവന്റെ കൈവിട്ടു . ബുള്ളറ്റിൽ കയറി സ്റ്റാർട്ടാക്കി . " ലക്ഷ്മി കയറ് ... " ലക്ഷ്മി വന്ന് ബുള്ളറ്റിൽ കയറിയതും ഞാൻ ബൈക്ക് ഒന്ന് റൈസ് ചെയ്ത് മുന്നോട്ടെടുത്തു. ഈ കോളേജിനകത്തെ പാവപ്പെട്ട പിള്ളേരെ പേടിപ്പിച്ച് മാത്രം ശീലമുള്ള അവന്മാർ എന്റെ അപ്പോഴത്തെ ദേഷ്യം കണ്ട് പേടിച്ച്

💬 Comments

View all comments