Chapter Title : പ്രാണേശ്വരി 10 [പ്രൊഫസർ]
ശേഷം തുടങ്ങിയതാ "
"അപ്പൊ എല്ലാം ഞാൻ വന്നതിനു ശേഷം ആണല്ലേ ... "
"എന്തൊക്കെയാ ലച്ചു നീ ഈ പറയുന്നത് "
"എല്ലാവരും അങ്ങനെ അല്ലെ പറയു... ഞാൻ വരുന്നത് വരെ ഒരു ദുശീലവും ഇല്ലാതിരുന്ന നീ ഇപ്പൊ എല്ലാം തുടങ്ങിയത് ഞാൻ കാരണമാണെന്ന് "
"നീ എന്തിനാ ലച്ചു ഇങ്ങനെ വേണ്ടാത്തത് ഒക്കെ ചിന്തിച്ചു കൂട്ടുന്നത് "
"ഞാൻ ചിന്തിച്ച് കൂട്ടുന്നത് ഒന്നുമല്ല. അതാണ് നടക്കാൻ പോകുന്നത് "
"അങ്ങനെ ഒന്നും ഉണ്ടാവില്ല "
"എന്നാൽ എന്റെ തലയിൽ തൊട്ട് സത്യം ചെയ് ഇനി കുടിക്കില്ലാന്നു... "
ദൈവമെ പെണ്ണിന്റ അവസാനത്തെ അടവ്. ഇതിൽ വീണു പോയാൽ പിന്നെ ഒരിക്കലും കഴിക്കാൻ പറ്റില്ല അല്ലെങ്കിൽ അവളോട് നുണ പറയേണ്ടി വരും
"ലച്ചു... ഞാൻ അങ്ങനെ എപ്പോഴും കഴിക്കാറില്ലല്ലോ... ഇങ്ങനെ എന്തെങ്കിലും ആഘോഷം ഉള്ളപ്പോൾ രണ്ടെണ്ണം അതിൽ കൂടുതൽ ഇല്ല.. എന്റെ ലച്ചുവാണേ സത്യം "
ഞാൻ അത് പറഞ്ഞ് കഴിഞ്ഞപ്പോൾ അവൾ കുറച്ചു സമയം ചിന്തിച്ചു നിന്നു...
"ശരി രണ്ടെണ്ണം... അതിൽ കൂടുതൽ പാടില്ല അതിൽ കൂടുതാലായി ഞാൻ എന്നെങ്കിലും അറിഞ്ഞാൽ ഞാൻ സത്യമായും മിണ്ടില്ല..."
"ശരി... സത്യം "
" ഹ്മ്മ്... പിന്നെ നീ എന്തിനാ ആദ്യം കുടിച്ചിട്ടില്ല എന്ന് നുണ പറഞ്ഞത് "
"അത് നീ വഴക്കുണ്ടാക്കും എന്നെനിക്ക് ഉറപ്പായിരുന്നു "
"എനിക്ക് നുണ പറയുന്നത് ഇഷ്ടമല്ല.ഇനി നുണ പറയരുത് "
"ഹ്മ്മ് ഇല്ല പറയില്ല, "
"ഹ്മ്മ്... "
"പിന്നെ.... "
ഞാൻ ചിരിച്ചു കൊണ്ട് ലച്ചുവിനെ പതിയെ വിളിച്ചു
💬 Comments
View all comments