0%

Chapter Title : പ്രാണേശ്വരി 10 [പ്രൊഫസർ]

കറങ്ങുന്നത് എന്ന് ചോദിച്ചു. ഞാൻ വെള്ളം കുടിക്കാൻ വന്നതാണ് എന്ന് പറഞ്ഞു അത്രേ ഉള്ളു " "ഓഹ്‌... ഇപ്പോഴാ ഒരു സമാധാനം ആയത്... അപ്പൊ നീ വെള്ളം കുടിച്ചിട്ട് പോകാൻ നോക്ക്. ഞാൻ പോട്ടെ .. " "നീ എങ്ങോട്ട് പോണു...പിന്നെ പോകാം " "പോടാ... അവിടെ പൂക്കളം ഇട്ടോണ്ടിരിക്കുവാ ഞാൻ പോട്ടെ." "പിന്നെ... നീ ഇല്ലെങ്കിലും അവിടെ അതൊക്കെ നടന്നോളും. ഞാൻ നിന്നെ കാണാൻ വന്നതാ കുറച്ചു കഴിഞ്ഞു പോയാൽ മതി " ഞാൻ പറയലും ഒരു ഏമ്പക്കം വരലും ഒരുമിച്ചായിരുന്നു. കുടിച്ച സ്പ്രൈറ്റ് തന്ന പണി ഏമ്പക്കം വന്ന ഉടനെ ലച്ചു എന്നെ ഒന്ന് തറപ്പിച്ചു നോക്കി. "നീ ഒന്നൂതിക്കെ... " ലച്ചു അത് പറഞ്ഞപ്പോളെ പണി പാളി എന്നെനിക്കുറപ്പായി "എന്തിനു... " "നീ ഊത് " "എടി അത് സ്പ്രൈറ്റ് ന്റെ സ്മെൽ ആണ് " "നീ ഊതുന്നുണ്ടോ അതോ ഞാൻ ചേച്ചിയോട് പറയണോ.. " "അയ്യോ ചതിക്കല്ലേ... ഊതാം " ഞാൻ മടിച്ചു മടിച്ച് ഒന്നൂതി . സ്മെൽ അടിച്ചതും പെണ്ണ് തിരിഞ്ഞ് നടക്കാൻ തുടങ്ങി. ഞാൻ അവളുടെ കയ്യിൽ പിടിച്ച് അവിടെ തന്നെ നിർത്തി അവൾ പെട്ടന്ന് തന്നെ ഞാൻ പിടിച്ചിരുന്ന കൈ കുടഞ്ഞു "ലച്ചു.. പോകല്ലേ നിനക്കെന്താ പറ്റിയെ " "നീ സത്യം പറ നീ കുടിച്ചിട്ടില്ലേ... " "ലച്ചു.. അത് പിന്നെ ... അവന്മാർ നിർബന്ധിച്ചപ്പോൾ കുറച്ചു" "മാളു ചേച്ചി പറഞ്ഞത് നീ കുടിക്കില്ല വലിക്കില്ല എന്നൊക്കെ ആണല്ലോ " "അവർക്ക് ആർക്കും അറിയില്ല. കോളേജിൽ വന്നതിനു

💬 Comments

View all comments