Chapter Title : പ്രാണേശ്വരി 10 [പ്രൊഫസർ]
അവർ ശ്രമിക്കും. നമ്മൾ അതിനു നേരെ തലതിരിവും
അവന്മാരെ അവിടെ വിട്ട് ഞാൻ വീണ്ടും ലച്ചുവിനെ കാണാൻ ക്ലാസ്സിന്റെ ഫ്രണ്ടിലേക്ക് നടന്നു. ക്ലാസ്സിന്റെ ഫ്രണ്ടിൽ എത്തി ഉള്ളിലേക്ക് നോക്കിയപ്പോൾ ലച്ചു അടക്കം കുറച്ചു പെണ്ണുങ്ങൾ ചേർന്ന് പൂക്കളം ഇടുന്നുണ്ട്. അവർക്കു ചുറ്റും കൊറേ എണ്ണം അവരെ വായിൽ നോക്കിക്കൊണ്ട് നിൽക്കുന്നുണ്ട്. അത് കണ്ടപ്പോൾ രാവിലെ ലച്ചുവിനുണ്ടായ ദേഷ്യത്തിന് കാരണം എനിക്കും മനസ്സിലായി
"എന്താടാ ഇവിടെ നിന്നൊരു കറക്കം.... "
അവളുടെ ക്ലാസ്സിലെ ഏതോ ഒരുത്തൻ ഞാൻ അവിടെ നിൽക്കുന്നത് കണ്ടു ഇഷ്ടപ്പെടാതെ ചൊറിയാൻ വരികയാണ്.
"ഒന്നുമില്ല... ഞാൻ വെള്ളം കുടിക്കാൻ പോകുകയായിരുന്നു അപ്പൊ നിങ്ങളുടെ പൂക്കളം കണ്ടപ്പോൾ നോക്കിയെന്നെ ഉള്ളു "
ആ സമയത്ത് ഞങ്ങളുടെ ഒച്ച കേട്ട് ലച്ചു ആ ഭാഗത്തേക്ക് നോക്കി എന്നെ കണ്ടപ്പോൾ ആ മുഖത്തൊരു ഭയം വന്നു. വീണ്ടും വല്ല പ്രശ്നവും ഉണ്ടാകുമോ എന്നുള്ള പേടി
"വെള്ളം കുടിക്കാൻ വന്നതാണേൽ അങ്ങോട്ട് പോകാൻ നോക്ക് ഇവിടെ കിടന്ന് കറങ്ങാൻ നിക്കാതെ... "
"ആ... "
ഞാൻ അവനുള്ള മറുപടി മൂളലിൽ ഒതുക്കി കൂളർ ഇരിക്കുന്ന സ്ഥലത്തേക്ക് നടന്നു നീങ്ങി. എനിക്കറിയാമായിരുന്നു ഞാൻ പോയി കുറച്ചു കഴിയുമ്പോൾ ലച്ചു എന്നെ തിരക്കി വരും എന്ന്
പ്രതീക്ഷിച്ചത് പോലെ തന്നെ കുറച്ചു കഴിഞ്ഞപ്പോൾ ലച്ചു അങ്ങോട്ടേക്ക് വന്നു
"ഡാ എന്തായിരുന്നു അവിടെ പ്രശ്നം "
വന്നതേ പെണ്ണിനറിയേണ്ടത് അതാണ്
"എന്ത് പ്രശ്നം... ഒരു പ്രശ്നവും ഇല്ല "
"എന്നിട്ട് നീയും രാഹുലും തമ്മിൽ എന്തൊക്കെയോ പറയുന്നത് കണ്ടല്ലോ "
"ഞാൻ എന്താ അവിടെ കിടന്നു
💬 Comments
View all comments