Chapter Title : പ്രാണേശ്വരി 10 [പ്രൊഫസർ]
എടുക്കുന്നു. കുറച്ചു പേര് നിലത്തു ചോക്ക് കൊണ്ട് എന്തൊക്കെയോ വരക്കുന്നുണ്ട് വര കഴിഞ്ഞപ്പോളാണ് മനസ്സിലായത് അതൊരു പൂക്കളം... അല്ല പൂവില്ലാത്ത കളം ആയിരുന്നു.
ഒരു വട്ടം അതിന്റെ ചുറ്റും സ്പാന്നെർ, സ്ക്രൂഡ്രൈവർ, ഗിയർ, നട്ട്, ബോൾട് എന്നിവ ഒക്കെ നിരത്തി വച്ചിരിക്കുന്നു. മെക്കിന്റെ മൂന്ന് ക്ലാസ്സിൽ ചെന്നാലും ഇത് തന്നെ ആയിരിക്കും അവസ്ഥ
ഞാൻ പാറ്റയും കൂട്ടരും നിൽക്കുന്ന സ്ഥലത്തേക്ക് നീങ്ങി. അവിടെ ചെന്നപ്പോൾ അവന്മാർ അടുത്ത മദ്യപാനത്തിനുള്ള തയാറെടുപ്പിലാണ്. വോഡ്കയും സ്പ്രൈറ്റും മിക്സ് ചെയ്ത് വച്ചിരിക്കുന്നു
അതിൽ നിന്നും രണ്ട് കവിൾ കുടിച്ചിട്ട് ഞാനും അവരുടെ ഒപ്പം കോളേജ് കറങ്ങാൻ ഇറങ്ങി. പൂക്കളം കാണാൻ എന്ന വ്യാജേന പെൺപിള്ളേരെ കാണാൻ പോകുകയാണ്.
എനിക്കും കുട്ടികളെ നോക്കണം എന്നൊക്കെ തോന്നുന്നുണ്ട് പക്ഷെ ഇപ്പൊ ലച്ചുവിന് കൊടുത്ത വാക്കും അവളുടെ ആ സമയത്തെ സങ്കടവും ഓർത്തപ്പോൾ മനസ്സ് വരുന്നില്ല. അവരുടെ ഒപ്പം നടന്നെങ്കിലും ഞാൻ പൂക്കളം മാത്രമാണ് ശ്രദിച്ചത്
കയ്യിലിരുന്ന കുപ്പിയിൽ നിന്നു എല്ലാവരും ഇടയ്ക്കിടെ ഓരോ കവിൾ കുടിക്കുന്നുണ്ട്. നടന്നു നടന്നു ഞങ്ങൾ സിവിൽ ക്ലാസ്സിന്റെ ഫ്രണ്ടിൽ എത്തി. പൂക്കളം ഇടൽ നല്ല തകൃതി ആയി നടക്കുന്നുണ്ട്. സിവിൽ ക്ലാസ്സ് ആയതുകൊണ്ട് നമ്മൾ ഉള്ളിൽ കയറുന്നതിൽ ആർക്കും ഒരു പ്രശ്നവും ഉണ്ടാകില്ല
ഇന്ദുവും അലീനയും ഫർസാനയും.കുറച്ചു കുട്ടികളും ചേർന്ന് പൂക്കളം ഇടുന്നു. ഓഹ് അത് മറന്നു പാറ്റയുടെ താത്ത കുട്ടിയുടെ പേരാണ് ഫർസാന.. കുറച്ചു കുട്ടികൾ ഇടാനുള്ള പൂ ഒരുക്കുന്നു ആകെ ബഹളം.
സിവിൽ ക്ലാസ്സിന്റെ ഒരു പ്രിത്യേകത ആണത്. എന്താഘോഷം ആയാലും അത് മാക്സിമം നന്നാക്കാൻ
💬 Comments
View all comments