0%

Chapter Title : പ്രാണേശ്വരി 10 [പ്രൊഫസർ]

സുന്ദരി ആണെങ്കിൽ അവളെ അങ്ങ് കെട്ടിക്കോ... " "ആഗ്രഹം ഇല്ലാതെ ഇല്ല , പിന്നെ കല്യാണം ഉറപ്പിച്ച പെണ്ണല്ലേ എന്ന് കരുതിയാണ്..." ഞാൻ ചിരിയോടെ ആണ് പറഞ്ഞതെങ്കിലും പെണ്ണ് വീണ്ടും കലിപ്പായി "ഞാൻ പോണു, നീ അവളുടെ പുറകെ പൊക്കോ... " "എന്റെ ലച്ചു... നിനക്ക് എന്തേലും കുഴപ്പമുണ്ടോ... അവൾ എന്റെ ഫ്രണ്ട് അല്ലെ. അവളോട് എനിക്കൊന്ന് സംസാരിക്കാൻ പാടില്ലേ... " "എനിക്കിഷ്ടമല്ല നീ വേറെ പെണുങ്ങളോട് സംസാരിക്കുന്നത്. " "ദേ... എന്റെ വായീന്ന് ഒന്നും കേൾക്കരുത് ... പെണ്ണുങ്ങൾക്ക് ഇത്ര കുശുമ്പ് പാടില്ല " അതിന് മറുപടി പറയാതെ അവളൊന്നു ചിരിച്ചു.ആ ചിരി കാണാൻ ഒടുക്കത്തെ ഭംഗിയാണ് ഞാൻ അറിയാതെ തന്നെ അവളെ നോക്കി നിന്നുപോയി...
"എന്താടാ ഇങ്ങനെ നോക്കുന്നത്... നീ ആദ്യമായാണോ എന്നെ കാണുന്നെ... " "എന്റെ പെണ്ണിനെ കാണാൻ ഇന്ന് ഭയങ്കര ലുക്ക്‌ ആണ് " വീണ്ടും ആ കണ്ണുകളിൽ ഒരു നാണം "ലക്ഷ്മീ... വാ പൂക്കളം ഇടണ്ടേ... " ലച്ചുവിന്റെ ക്ലാസ്സിൽ ഉള്ള ഏതോ ഒരു പെണ്ണ് വന്ന്‌ അവളെ വിളിച്ചു. പോകാൻ മടിച്ചു അവൾ എന്നെ ഒന്ന് നോക്കി "വാ ലക്ഷ്മീ... മത്സരമാണ് ഇങ്ങനെ നിന്നാൽ എങ്ങനെയാ... " അവൾക്ക് പോകാൻ യാതൊരു താല്പര്യവും ഇല്ല "ലച്ചു... നീ പൊക്കോ... നമുക്ക് പിന്നെ സംസാരിക്കാം " "മ്മ്... " അവൾ വിഷമത്തോടെ മൂളിക്കൊണ്ട് അവളെ വിളിക്കാൻ വന്ന പെൺകുട്ടിയുടെ ഒപ്പം നടന്നു നീങ്ങി ഞാനും പതിയെ ക്ലാസ്സിലേക്ക് നടന്നു. ക്ലാസ്സിൽ എത്തിയപ്പോൾ ഒടുക്കത്തെ ബഹളമാണ് എല്ലാം.കുറെയെണ്ണം പുതിയ ഡ്രെസ്സിലൊക്കെ ഫോട്ടോ

💬 Comments

View all comments