0%

Chapter Title : പ്രാണേശ്വരി 10 [പ്രൊഫസർ]

ഉണ്ടാക്കുന്നത് " അവൾ ചോദിച്ച ആ ഒരു ചോദ്യത്തിന് എന്റെ പക്കലും ഉത്തരം ഉണ്ടായിരുന്നില്ല "അതിപ്പോ ഓരോ കീഴ്വഴക്കങ്ങൾ ആകുമ്പോ... " "ആ... അതെ കീഴ്വഴക്കങ്ങൾ കാരണമാണ് നിനക്ക് എന്റെ പൂക്കളം കാണാൻ പറ്റാത്തതും അപ്പൊ സഹിച്ചോ... " "അകത്തു കയറാൻ പറ്റില്ല എന്നല്ലേ ഉള്ളു ... എന്നാലും ഞാൻ പുറത്ത് വന്ന് നിന്ന് കണ്ടോളാം " "വരുന്നതൊക്കെ കൊള്ളാം അവിടെ നിന്നു വല്ലവളുംമാരെയും വായിൽ നോക്കിയാൽ എന്റെ സ്വഭാവം മാറും പറഞ്ഞേക്കാം... " "ഈ.... " "അവന്റ ഒരു ചിരി..." "ഡാ ... മുത്തേ ... ലക്ഷ്മീ... " ഞങ്ങൾ സംസാരിക്കുന്ന സമയത്തു ഇന്ദു അങ്ങോട്ടേക്ക് വന്ന് ഞങ്ങളെ വിളിച്ചു. "സാരിയൊക്കെ ഉടുത്തു സുന്ദരി ആയിട്ടുണ്ടല്ലോ... " ഇന്ദുവിനോട് അത് പറഞ്ഞ് ഞാൻ നോക്കിയപ്പോൾ കാണുന്നത് ഞാൻ പറയുന്നത് കേട്ട് മുഖം വീർപ്പിക്കുന്ന ലച്ചുവിനെ ആണ്. എന്തൊക്കെ ചെയ്താലും ഈ പെണ്ണിന് കുശുമ്പ് മാത്രം മാറില്ല "താങ്ക്യൂ താങ്ക്യൂ... നീയും കൊള്ളാം... ലക്ഷ്മീ സൂപ്പർ സാരി ആണല്ലോ.. " അത്രയും നേരം മുഖം വീർപ്പിച്ചിരുന്നവൾ ഇന്ദുവിന്റെ ആ വാക്കുകൾ കേട്ടപ്പോൾ വീണ്ടും സന്തോഷവതി ആയി. "thanks... ഇന്ദു നിന്നെ ക്ലാസ്സിൽ ആരോ വിളിക്കുന്നു ... " ഇന്ദുവിനെ ഒഴിവാക്കാൻ വേണ്ടി ലച്ചു വെറുതെ പറഞ്ഞതാണ്. അത് ഇന്ദുവിനും മനസ്സിലായി. "മ്മ്.. ശരി ശരി... ഞാൻ പോക്കൊള്ളാമെ... " ഇന്ദു ചിരിച്ചുകൊണ്ട് നടന്നു നീങ്ങിയതും എന്റെ കയ്യിൽ നല്ല ഒരു നുള്ളുകിട്ടി. "എന്താടി പ്രാന്തി ... " "ഇന്ദു വന്നപ്പോ എന്തായിരുന്നു ഒലിപ്പീര്... സുന്ദരി ആയിരിക്കുന്നു അത്രേ...അത്ര

💬 Comments

View all comments