Chapter Title : പ്രാണേശ്വരി 10 [പ്രൊഫസർ]
ഞാൻ നോക്കിയപ്പോൾ കാണുന്നത് ഞാൻ പറയുന്നത് കേട്ട് മുഖം വീർപ്പിക്കുന്ന ലച്ചുവിനെ ആണ്. എന്തൊക്കെ ചെയ്താലും ഈ പെണ്ണിന് കുശുമ്പ് മാത്രം മാറില്ല
"താങ്ക്യൂ താങ്ക്യൂ... നീയും കൊള്ളാം... ലക്ഷ്മീ സൂപ്പർ സാരി ആണല്ലോ.. "
അത്രയും നേരം മുഖം വീർപ്പിച്ചിരുന്നവൾ ഇന്ദുവിന്റെ ആ വാക്കുകൾ കേട്ടപ്പോൾ വീണ്ടും സന്തോഷവതി ആയി.
"thanks... ഇന്ദു നിന്നെ ക്ലാസ്സിൽ ആരോ വിളിക്കുന്നു ... "
ഇന്ദുവിനെ ഒഴിവാക്കാൻ വേണ്ടി ലച്ചു വെറുതെ പറഞ്ഞതാണ്. അത് ഇന്ദുവിനും മനസ്സിലായി.
"മ്മ്.. ശരി ശരി... ഞാൻ പോക്കൊള്ളാമെ... "
ഇന്ദു ചിരിച്ചുകൊണ്ട് നടന്നു നീങ്ങിയതും എന്റെ കയ്യിൽ നല്ല ഒരു നുള്ളുകിട്ടി.
"എന്താടി പ്രാന്തി ... "
"ഇന്ദു വന്നപ്പോ എന്തായിരുന്നു ഒലിപ്പീര്... സുന്ദരി ആയിരിക്കുന്നു അത്രേ...അത്ര സുന്ദരി ആണെങ്കിൽ അവളെ അങ്ങ് കെട്ടിക്കോ... "
"ആഗ്രഹം ഇല്ലാതെ ഇല്ല , പിന്നെ കല്യാണം ഉറപ്പിച്ച പെണ്ണല്ലേ എന്ന് കരുതിയാണ്..."
ഞാൻ ചിരിയോടെ ആണ് പറഞ്ഞതെങ്കിലും പെണ്ണ് വീണ്ടും കലിപ്പായി
"ഞാൻ പോണു, നീ അവളുടെ പുറകെ പൊക്കോ... "
"എന്റെ ലച്ചു... നിനക്ക് എന്തേലും കുഴപ്പമുണ്ടോ... അവൾ എന്റെ ഫ്രണ്ട് അല്ലെ. അവളോട് എനിക്കൊന്ന് സംസാരിക്കാൻ പാടില്ലേ... "
"എനിക്കിഷ്ടമല്ല നീ വേറെ പെണുങ്ങളോട് സംസാരിക്കുന്നത്. "
"ദേ... എന്റെ വായീന്ന് ഒന്നും കേൾക്കരുത് ... പെണ്ണുങ്ങൾക്ക് ഇത്ര കുശുമ്പ് പാടില്ല "
അതിന് മറുപടി പറയാതെ അവളൊന്നു ചിരിച്ചു.ആ ചിരി കാണാൻ ഒടുക്കത്തെ ഭംഗിയാണ് ഞാൻ അറിയാതെ തന്നെ അവളെ നോക്കി നിന്നുപോയി...
"എന്താടാ ഇങ്ങനെ നോക്കുന്നത്... നീ ആദ്യമായാണോ എന്നെ കാണുന്നെ... "
"എന്റെ പെണ്ണിനെ കാണാൻ ഇന്ന് ഭയങ്കര ലുക്ക് ആണ് "
വീണ്ടും ആ കണ്ണുകളിൽ ഒരു നാണം
"ലക്ഷ്മീ... വാ പൂക്കളം ഇടണ്ടേ... "
ലച്ചുവിന്റെ ക്ലാസ്സിൽ ഉള്ള ഏതോ ഒരു പെണ്ണ് വന്ന് അവളെ വിളിച്ചു. പോകാൻ മടിച്ചു അവൾ എന്നെ ഒന്ന് നോക്കി
"വാ ലക്ഷ്മീ... മത്സരമാണ് ഇങ്ങനെ നിന്നാൽ എങ്ങനെയാ... "
അവൾക്ക് പോകാൻ യാതൊരു താല്പര്യവും ഇല്ല
"ലച്ചു... നീ പൊക്കോ... നമുക്ക് പിന്നെ സംസാരിക്കാം "
"മ്മ്... "
അവൾ വിഷമത്തോടെ മൂളിക്കൊണ്ട് അവളെ വിളിക്കാൻ വന്ന പെൺകുട്ടിയുടെ ഒപ്പം നടന്നു നീങ്ങി
ഞാനും പതിയെ ക്ലാസ്സിലേക്ക് നടന്നു. ക്ലാസ്സിൽ എത്തിയപ്പോൾ ഒടുക്കത്തെ ബഹളമാണ് എല്ലാം.കുറെയെണ്ണം പുതിയ ഡ്രെസ്സിലൊക്കെ ഫോട്ടോ
💬 Comments
View all comments