Chapter Title : പ്രായം 2 [Leo]
പോയി.
ഞാനും പിന്നെലെ പോയി.
അച്ഛൻ - എന്താ മോളെ ഇത്ര നേരെത്തെ റെഡി ആയിട്ടു, നിങ്ങൾ രണ്ടുപേരും എവിടെ പോകുന്നു, എവിടെ നിഖി..
പാർവതി - അതു.... അത്...
" പാറു..... "
അവൾ ഒന്നും ഞെട്ടി തീരിഞ്ഞു നോക്കി, ഞാൻ അവളോട് പൊക്കൊള്ളാൻ മുഖം കൊണ്ട് ആംഗ്യം കാണിച്ചു. അവൾ ഒന്നും മിണ്ടാതെ പുറത്തേക് ഇറങ്ങി നടന്നു.
അച്ഛൻ - മോളെ ഒറ്റയ്ക് എവിടെക്കാ, ഞാൻ കൊണ്ട് .. വിടാം.
അപ്പോയെക്കും അവൾ പോയി കഴിഞ്ഞരുന്നു.
"അച്ഛാ..."
അച്ഛൻ - മോളെ എന്താ ഉണ്ടായേ, അവൾ എന്താ അങ്ങെനെ പോയത്. നിങ്ങൾ തമ്മിൽ എന്താ ഉണ്ടായത്.
അച്ഛൻ ഇങ്ങെനെ പ്രേതീക്ഷിക്കാത്ത ഒന്ന് നടന്നതിൽ ഉള്ള വെപ്രാളത്തിൽ അങ്ങെനെ ചോദിച്ചു. കാര്യം ഇല്ലാതെയിലാ അച്ഛനു പാറുവും ഞാനും ഒരുപോലെയാ... ഇതുവരെ വേറെ ആയി കണ്ടിട്ടില്ല. എനിക്ക് ഡ്രസ്സ് എടുക്കുമ്പോൾ അവൾക്കും... സ്വർണം പോലും .. അത് പോലെ തന്നെയാ അമ്മാവനും.. ഇനി ഞാൻ പറയാൻ പോകുന്ന കാര്യം കേട്ടു എന്താവുമോ എന്തോ..
" അച്ഛാ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്, സീരിയസ് ഇഷ്യൂ ആണ്. "
അച്ഛൻ - എന്താ മോളെ എന്താ കാര്യം ടെൻഷൻ ആടുപ്പിക്കാതെ കാര്യം പറ.
" അച്ഛാ അത് അമ്മയും കൂടി അറിയേണ്ടതാ. "
അച്ഛൻ - അവള് അടുകള്ളയിൽ അല്ലെ.
" അഹ് ഞാൻ പോയി വിളിച്ചു കൊണ്ട് വരാ, അച്ഛൻ അകത്തേക്കു വാ. "
അമ്മ അടുക്കളയിൽ രാവിലത്തെ ഫുഡ് റെഡിയാക്കി പാത്രം കഴുകുക ആയിരുന്നു.
💬 Comments
View all comments