Chapter Title : പ്രണയ സാഫല്യം 2 [VaSco]
ആണെങ്കിൽ മോള് കയറിക്കോ. എന്നിട്ട് ഇഷ്ട്ടപെട്ടത് എന്ത് വേണമെങ്കിലും ഉണ്ടായിക്കോ. എനിക്ക് സന്തോഷമേ ഉള്ളൂ. പറ്റിയാൽ ഞാനും സഹായിക്കാം." "അങ്കിളിന്റെ സഹായം എന്തായാലും വേണ്ടി വരും. കുക്ക് ചെയ്യുമ്പോൾ നമുക്ക് ഒരുമിച്ചു ചെയ്യാം. അങ്കിൾ കിച്ചണിൽ കയറുമ്പോൾ എന്നേയും വിളിച്ചാൽ മതി." അങ്ങനെ പറഞ്ഞു ജൂലി കുറച്ചു സമയം മിണ്ടാതെ ഇരുന്നു . ഇത്രയും പാവം ആയ അച്ഛനെ പറ്റിയാണോ സഞ്ജു ഓരോന്ന് പറഞ്ഞത്. ഇത് അങ്കിൾ വെറും പാവം ആണല്ലോ. ഒരാഴ്ച സമയം വേണ്ടല്ലോ. എനിക്ക് കല്ല്യാണ കാര്യം അങ്കിളിനോട് പറഞ്ഞു സമ്മതിപ്പിക്കാൻ.. ജൂലിക്ക് തോന്നി . അവളുടെ ഉള്ളിൽ ചിരി വിരിഞ്ഞു. ആ ചിരി പുറത്തേക്ക് ഒഴുകി. ജൂലിക്ക് കൃഷ്ണ പ്രസാദിനെ ഒരുപാട് ഇഷ്ട്ടം ആയി. അവളുടെ ചിരി മനസ്സിലാക്കിയ കൃഷ്ണ പ്രസാദ് ചോദിച്ചു. 'മോള് എന്താ ചിരിക്കുന്നത്..? " "ഏയ്. അത് ഒന്നും ഇല്ല അങ്കിൾ ഞാൻ വെറുതെ ചിരിച്ചതാ.. " "വെറുതെയോ . അതെന്താ വെറുതെ ചിരിക്കാൻ. ? വെറുതെ ആരെങ്കിലും ചിരിക്കുമോ..?" "അത് ഞാൻ ഒരു കാര്യം ഓർത്ത് ചിരിച്ചതാ." ജൂലി പറഞ്ഞു. "എന്ത് കാര്യം..? എന്തായാലും പറ ഞാനും കേൾക്കെട്ടെ.." ജൂലി ഇങ്ങനെ പറഞ്ഞു. "അത് സഞ്ജു ചേട്ടൻ എന്നോട് പറഞ്ഞത്. സഞ്ജു ചേട്ടന്റെ അച്ഛൻ അവിടെ കാത്ത് നിൽക്കുന്നുണ്ടെന്ന. എന്നിട്ട് എനിക്ക് അങ്കിളിന്റെ ഫോട്ടോ അയച്ചും തന്നു. അങ്കിളിന്റെ ഫോട്ടോ കണ്ടപ്പോൾ ഞാൻ സഞ്ജു ചേട്ടനോട് ചോദിച്ചു. ഇത് സഞ്ജു ചേട്ടന്റെ ചേട്ടൻ ആണോ എന്ന്. അപ്പോൾ സഞ്ജു ചേട്ടൻ പറഞ്ഞു.. ചേട്ടൻ അല്ല അച്ഛൻ ആണെന്ന്.
💬 Comments
View all comments