Chapter Title : പ്രണയ സാഫല്യം 2 [VaSco]
ഞാൻ അത് ഓർത്ത് ചിരിച്ചു പോയതാ " "അതിൽ എന്താ ഇത്രയും ചിരിക്കാൻ ഉള്ളത്..?" അയാൾ ചോദിച്ചു. "അത്. ഞാൻ സ്റ്റേഷനിൽ എത്തി പുറത്തേക്ക് ഇറങ്ങിയപ്പോൾ തന്നെ അങ്കിളിനെ ഞാൻ കണ്ടു. പക്ഷെ അപ്പോഴും എനിക്ക് തോന്നിയത് അങ്കിൾ സഞ്ജു ചേട്ടന്റെ ചേട്ടൻ ആണെന്ന. അങ്കിൾ ശരിക്കും യങ് ആണ്. . അങ്കിളിനെ കണ്ടാൽ സഞ്ജു ചേട്ടന്റെ ചേട്ടൻ ആണെന്നെ പറയൂ. ". ".അങ്ങനെ തോന്നിയോ. അത് കള്ളം.. മാത്രമല്ല. അവൻ അവന്റെ അമ്മയെ പോലെ ആണല്ലോ..? പിന്നെ എങ്ങനെ.? " " എന്റെ അങ്കിളേ... അത് ഞാൻ പറഞ്ഞത്. അങ്കിളിനെ കാണാൻ സഞ്ജു ചേട്ടനെ പോലെ ഉണ്ടെന്ന് അല്ല. അങ്കിളിനെ കാണാൻ വലയ പ്രായം ഒന്നും തോന്നുന്നില്ല എന്നാ. കോളേജിൽ പഠിക്കുന്ന ഒരു മകൻ ഉള്ള ആളാണെന്നു അങ്കിളിനെ കണ്ടാൽ തോന്നുന്നില്ല എന്നാ ഞാൻ പറഞ്ഞത്. കൂടിപ്പോയാൽ കല്ല്യാണ പ്രായം എത്തിയ ഒരു യുവാവ്.. " ജൂലി പറഞ്ഞത് കേട്ടു പൊട്ടിചിരിച്ചുകൊണ്ട് കൃഷ്ണ പ്രസാദ് പറഞ്ഞു. "കല്ല്യാണ പ്രായം എത്തി നിൽക്കുന്ന യുവാവോ...? നല്ല കാര്യം ആയി." "അതേ. എന്തേ .? എനിക്ക് അങ്കിളിനെ കണ്ടപ്പോൾ അത്രയേ തോന്നിയുള്ളൂ.." ജൂലി വലിയ എന്തോ കാര്യം പറയുന്നത് പോലെ പറഞ്ഞു. "ഓഹ്! അങ്ങനെ. ആയിക്കോട്ടെ. ഞാൻ വരവ് വെച്ചിരിക്കുന്നു. എന്റെ വീട്ടിൽ താമസിക്കാൻ വേണ്ടി എന്നെ ഇങ്ങനെ പുകഴ്ത്തി പറയുകയൊന്നും വേണ്ട. " കുറച്ചു സങ്കടഭാവം ശബ്‍ദത്തിൽ വരുത്തികൊണ്ട് ജൂലി പറഞ്ഞു. "അങ്ങനെ എനിക്ക് അങ്കിളിന്റെ വീട്ടിൽ താമസിക്കുന്നതിന് വേണ്ടി ഞാൻ അങ്കിളിനെ പുകഴ്ത്തിയത് ഒന്നും അല്ല.
💬 Comments
View all comments