Chapter Title : പ്രണയ സാഫല്യം 5 [VaSco]
നടക്കും. " എന്ന് പറഞ്ഞു ജൂലി കൃഷ്ണ പ്രസാദിന്റെ . പുറത്ത് മുഖം അമർത്തികൊണ്ട് കെട്ടിപിടിച്ചു. അപ്പോഴേക്കും അവർ വീട് എത്തി. "പെണ്ണേ. വീടെത്തി. ഇറങ്ങ്. " ജൂലി മെല്ലെ സ്കൂട്ടിയിൽ നിന്ന് ഇറങ്ങി. ജൂലി വീട് മുഴുവനും നോക്കി. കാണാൻ ഒരു കൊച്ചു നാട്ടിൻപുറത്തുള്ള വീട്. മുകൾ വശം ഓട് മേഞ്ഞതാണ്. ഇരു നിലയാണ് വീട്. വീടിനു ചുറ്റും വലിയ പറമ്പ് ഉണ്ട്. അവിടെ വാഴയും തെങ്ങും കവുങ്ങും മാവും മറ്റ് മരങ്ങളും ഒക്കെ കാണാം. അത് പോലെ പോർച്ചിൽ ഒരു പഴയ കറുത്ത അംബാസിഡർ കാറും ഒരു കറുത്ത റോയൽ എൻഫീൽഡ് ബുള്ളറ്റും "ഇത് അങ്കിളിന്റെ മാത്രം വീടാണോ..?" ജൂലി ചോദിച്ചു. "അല്ല. എന്റെയും എന്റെ കാമുകിയുടേയും വീട്. എന്ന് വെച്ചാൽ എന്റെ ജൂലിയുടെയും വീട്. . മോള് കാമുകി ആണെന്നല്ലേ എല്ലാവരോടും പറയാൻ പോകുന്നത്. അതുകൊണ്ട് നമ്മുടെ വീട് ." "അപ്പോൾ അങ്കിൾ സമ്മതിച്ചേ എന്നെ കാമുകി ആകാമെന്ന്. എനിക്ക് അത് മതി. ഇനി മുതൽ ഞാൻ അങ്കിളിന്റെ കാമുകിയാണ്." "പിന്നെ! കാമുകി. കാമുകിമാരെല്ലാം കാമുകൻ മാരെ അങ്കിൾ എന്നല്ലേ വിളിക്കുന്നത്..? ഒന്ന് പോടി പെണ്ണെ. ഞാൻ ആദ്യം ഈ പെണ്ണിന് റൂം ഒക്കെ കാണിച്ചു തരാം. എന്നിട്ട് പോയി ഫ്രഷ് ആകാൻ നോക്ക് . " "അത് ഞാൻ ആലോചിക്കെട്ടെ. കൃഷ്ണ പ്രസാദ് എന്ന് പേരുള്ള എന്റെ ഈ കാമുകൻ അങ്കിളിനെ പിന്നെ എന്ത് വിളിക്കണം എന്ന്. എന്നിട്ട് ഞാൻ മാറ്റി വിളിച്ചോളാം. അത് വരെ അങ്കിൾ എന്ന് തന്നെ ഞാൻ
💬 Comments
View all comments