Chapter Title : പ്രണയമന്താരം 15 [പ്രണയത്തിന്റെ രാജകുമാരൻ]
ഇളക്കി എന്താ എന്ന്ആക്ഷൻ കാണിച്ചു.
നിനക്ക് കണ്ണ് അടക്കാൻ പറ്റുമോ..
അവൻ കണ്ണ് അടച്ചു.
അവൾ തന്റെ ഇടതു കയ്യിൽ എന്തോ കെട്ടുന്നു എന്ന് മനസിലായി..
ആ ഇനി കണ്ണ് തുറന്നോ...
അവൻ കണ്ണ് തുറന്നു നോക്കി... കണ്ണ് മിഴിഞ്ഞു.. ആപ്പിളിന്റെ ലെറ്റസ്റ്റ് മോഡൽ സ്മാർട്ട് വാച്ച് ആയിരുന്നു. അവൻ തുളസിയെ നോക്കി അവിടെ സന്തോഷമാണ് മുഖത്തു.
അവൻ നെറ്റിയിൽ ഒരു ചുംബനം നൽകി തന്റെ സ്നേഹം അറിച്ചു..
മതി. മതി സ്നേഹിച്ചതു ഒക്കെ. അതിനു ഒക്കെ ഇനിയും ടൈം ഉണ്ട് ബാ നമുക്ക് പോകാം. ടൈം ഒരുപാടു ആയി...
വാച്ച് തന്നത് ഒക്കെ ഒക്കെ. അതു മാത്രമേ ഉള്ളോ..
അയ്യടാ നിന്റെ പോക്ക് ഇങ്ങോട്ടു ആണ് എന്നൊക്കെ എനിക്ക് മനസിലായി.... നടക്കില്ല മോനെ...
Plz... എന്റെ പൊന്നു അല്ലെ ഒരണ്ണം മതി..
അതിനു സമയം അനുസരിച്ചു ചേച്ചി തന്നോളം ഇപ്പോൾ എന്റെ മോൻ നല്ല കുട്ടി ആയിട്ട് ബാ അവർ നമ്മളെ നോക്കി നിക്കുവാ ബാ ചെക്കാ...
അവന്റെ കൈ പിടിച്ചു വലിച്ചു വെളിയിൽ ഇറങ്ങി, അവളുടെ അമ്മയോട് യാത്ര പറഞ്ഞു അവർ ഇറങ്ങി. തുളസിയുടെ കാറിൽ ആയിരുന്നു യാത്ര. കൃഷ്ണ ഫ്രണ്ട് സീറ്റിലും. കല്യാണിയും, മാധവനും ബാക്കിലും ഇരുന്നു. 9.30 അടുപ്പിച്ചു അവർ വണ്ടാനത്തു എത്തി.
അന്ന് ക്ലാസ്സ് തുടങ്ങുന്ന ദിവസം ആയതുകൊണ്ട് ഒന്നു രണ്ടു മണിക്കൂർ കൊണ്ട് അവിടുത്തെ പരുപാടി ഒക്കെ കഴിഞ്ഞു. നാളെ മുതൽ ഫുൾ ഡേ ക്ലാസ്സ് ആണ്. അവിടുന്ന് കുട്ടുകാരെ ഒക്കെ പരിചെയപെട്ടു അവൻ പാർക്കിങ്ങിൽ കാറിന്റെ അടുത്ത് നിന്ന തുളസിയുടെയും, കല്യാണി ടീച്ചറുടേയും അടുത്ത് വന്നു.
അച്ഛൻ എന്തിയെ കല്യാണി.. അവൻ ഒരു ചിരിയോടെ തിരക്കി.
അച്ഛന്റെ ഫ്രണ്ട് ഇവിടെ പ്രൊഫെസർ ആണ് ആളെ കാണാൻ പോയിരിക്കുക ആണ്.
അപ്പോൾ ആണ് കൃഷ്ണയുടെ ക്ലാസിൽ പഠിക്കുന്ന രണ്ടു കുട്ടുകാരികൾ അതുവഴി വന്നത്.
ഹായ്.. കൃഷ്ണ..
ഹായ്..
പോകുകയാണോ അതോ ഇവിടെ ഹോസ്റ്റലിൽ ആണോ..
അല്ല ഹോസ്റ്റലിൽ അല്ല, എന്റെ വീട് ഹരിപ്പാട് ആണ് ജസ്റ്റ് 30 കിലോമീറ്റർ, അതോണ്ട്
💬 Comments
View all comments