Chapter Title : പ്രണയപൂർവ്വം അഴകിയലൈല [കണ്ണൻ സ്രാങ്ക്]
മഴതുള്ളികൾ വീണിരുന്ന ഗ്ലാസിലൂടെ പുറത്തേക്ക് നോക്കികൊണ്ട് ചോദിച്ചു..
ഞാൻ: അതിന് നമുക്കിടയിൽ മറക്കാൻ കഴുന്നതൊന്നും ഇല്ലല്ലോ... പാർവതി..
എന്നെ പഴയപോലെ പാറുന്ന് വിളിക്കാൻ ബുദ്ധിമുട്ടുണ്ടോ അരുണിന്...
പഴയതൊക്കെ മറക്കാനല്ലേ പാർവതി ഞാൻ ഇങ്ങനെ ആയത്..അപ്പൊ ആ വിളിയും മറന്നതായി കരുതിക്കൊള്ളൂ..നീ മരിച്ചതായി ഞാനും ഞാൻ മരിച്ചതായി നീയും കരുതുക ചുംബനമേൽക്കാത്ത ചുണ്ടുകൾക്ക് വിട തരിക
ഞാൻ സന്തോഷമായി ഇരിക്കുകയാണെന്ന് അരുണിന് തോന്നിയിട്ടുണ്ടോ?
അതൊക്കെ വിട് പാർവതി... ഇനി അതൊന്നും പറഞ്ഞിട്ട് കാര്യമില്ലല്ലോ...
അതല്ല അരുൺ എന്റെ ഭാഗത്താണ് തെറ്റ് അന്ന് ഞാൻ കുറച്ചുകൂടി ബോൾഡ് ആയ ഒരു തീരുമാനം എടുത്തിരുന്നെങ്കിൽ ഇങ്ങനെയൊന്നും ആകില്ലായിരുന്നു....
അവൾ പറയുന്ന വാക്കുകളിലെ ആത്മാർത്ഥത എന്റെ മനസ്സിൽ തറച്ചു... അവളുടെ കണ്ണിൽനിന്നും ഉരുകിയ മെഴുക് പോലെ കണ്ണുനീർ വരുന്നുണ്ടായിരുന്നു..
പറയു അരുൺ ഞാൻ സന്തോഷമായി ഇരിക്കുകയാണെന്നു എന്നെങ്കിലും തോന്നിയിട്ടുണ്ടോ?
എനിക്കറിയില്ല പാർവതി... ഇപ്പൊ ഞാൻ എന്റെ സന്തോഷങ്ങളെ നോക്കാറുള്ളു താൻ ഈ ടോപ്പിക്ക് വിട്..
പക്ഷെ അവൾ വീണ്ടും തുടർന്നു
അരുണിനെ പറ്റി ആലോചിക്കാത്ത ഓർത്ത് നെടുവീർപെടാത്ത ഒരു ദിവസം പോലും ഈ 12 വർഷത്തിൽ ഉണ്ടായിട്ടില്ല... അതിനിടയിൽ ആകെ ലഭിച്ച സന്തോഷം എന്റെ മകൾ മാത്രമാണ്...
അവൾ പൊട്ടിക്കരയും എന്ന അവസ്ഥആയി
ഓഹ് എനിക്ക് തന്നോട് പരിഭവം ഒന്നുമില്ല... ഇഷ്ടക്കുറവും ഇല്ല... പക്ഷെ ഇപ്പോഴെങ്കിലും ഞാൻ അകലം കാണിച്ചില്ലെങ്കിൽ താൻ തിരികെ പോകുമ്പോൾ ഇതിലും വലിയ പാടുകുഴിയിൽ ആകും ഞാൻ വീഴുക... അന്നും താൻ എന്നോട് പ്രണയം പറഞ്ഞപ്പോൾ അടുത്തപ്പോൾ ഞാൻ പറഞ്ഞിരുന്നു ഇതുപോലെ... ഞാൻ ചെയ്ത തെറ്റെന്താണെന്നു വെച്ചാൽ അന്നേ
💬 Comments
View all comments