Chapter Title : പ്രണയപൂർവ്വം അഴകിയലൈല [കണ്ണൻ സ്രാങ്ക്]
മറക്കാനുള്ള മരുന്ന് മനസിന്റെ ഒരു കോണിൽ കരുതി വെക്കണമായിരുന്നു... പക്ഷെ അടുപ്പം കൂടിയപ്പോൾ സ്വന്തമാണെന്ന് കരുതിപ്പോയി..
എനിക്ക് മനസ്സിലാകും അരുൺ.. എന്നെ ഞാൻ ഞായികരിക്കുകയല്ല... ചിലപ്പോൾ നമ്മൾ രണ്ട് പേരും തെറ്റുകാർ അല്ലെന്നു തോന്നും ഒരു പരിധിവരെ നമ്മുടെ ജീവിതത്തിനു മേൽ അധികാരം സ്ഥാപിച്ച വീട്ടുകാരും ബന്ധുക്കളും അല്ലെ യഥാർത്ഥ തെറ്റുകാർ എന്റെ അച്ഛനും അമ്മയ്ക്കും ഇപ്പൊ അത് മനസ്സിലായി..
അവർ ആഗ്രഹിച്ച ലൈഫ് മകൾക്ക് ലഭികാതായപ്പോൾ പച്ചതപിക്കാൻ തുടങ്ങി...
അതിനിപ്പോ തനിക് പ്രോബ്ലം ഒന്നുമില്ലലോ
ഹും.... പുറത്തുനിന്നു നോക്കുന്നവരെ കാണിക്കാനുള്ള ഒരു നാടകമാണിപ്പോൾ ജീവിതം..
എന്ത് പറ്റി തന്റെ ലൈഫിൽ എന്തെങ്കിലും പ്രോബ്ലം ഉണ്ടോ?
അതൊരിക്കലും ആരോടും പറയേണ്ട എന്ന് വെച്ചതാണ്... അമ്മയോടും അച്ഛനോടും പോലും പക്ഷെ ഇപ്പോഴും എന്നെക്കുറിച്ചോർത് ജീവിതം കളഞ്ഞ നിങ്ങളോടെങ്കിലും അത് പറഞ്ഞില്ലെങ്കിൽ നീതി കേടാകും...
അരുൺ എവിടെയെങ്കിലും വണ്ടി ഒന്ന് നിർത്തുമോ? If you dont mind ഇവിടെ അടുത്തല്ലേ ബീച്ച് അങ്ങോട്ടു പോയാലോ?
പണ്ടും അവൾ അങ്ങനെ തന്നെ ഇമ്പോർട്ടന്റ് കാര്യങ്ങൾ കടലിന്റെ സാനിധ്യത്തിലെ പറയുള്ളു... ഇപ്പൊ അവളുടെ ജീവിതം പറയാനാകും... ഞാൻ ബീച്ച് റോഡിലേക്ക് വണ്ടി വിട്ടു...
ഇന്ന് കടൽ ശാന്തമാണ്... മനുഷ്യന്റെ മോഹങ്ങൾ തിരമാലകൾ പോലെയാണെന്ന് കേട്ടിട്ടുണ്ട് ഒന്ന് കഴിയുമ്പോൾ മറ്റൊന്ന്... പക്ഷെ ഞാൻ പാറു എന്ന തിരമാലയെ മാത്രമേ ആഗ്രഹിചുള്ളു..
അഗാഥാ നീലിമയിലേക്ക് നോക്കി അവൾ സംസാരിക്കാൻ തുടങ്ങി
പാറു : ഏകദേശം നമ്മുടെ അവസ്ഥ തന്നെ ആയിരുന്നെടോ എന്റെ ഹസ്ബൻഡിനും... 6 വയസ്സ് മുതൽ ഉള്ള ഒരു പ്രണയം... വീട്ടുകാരുടെ നിർബന്ധ ബുദ്ധിക്ക്
💬 Comments
View all comments