0%

Chapter Title : പ്രണയപൂർവ്വം അഴകിയലൈല [കണ്ണൻ സ്രാങ്ക്]

5th standard...

പിന്നെയും കുറെ കാര്യങ്ങൾ ചോദിച്ചു... വണ്ടി മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു...

ശങ്കരമംഗലം തറവാടിന്റെ മുറ്റത്തേക്ക് ഇന്നോവ ഇരച്ചു നിന്നു...

പെട്ടിയും സാധനങ്ങളും എല്ലാം ഞാൻ ഹാളിലേക്ക് എടുത്തു വെച്ചു...

അവരെല്ലാം വീട്ടിലേക്ക് കയറി...

എന്ന ഞാൻ ഇറങ്ങുവാണെ...

ഇറങ്ങാൻ തുടങ്ങിയപ്പോൾ അകത്തു നിന്ന്..

"നില്ക്കു "

അവൾ എന്റെ അരികിലേക്ക് വന്നു..

അരുൺ ആയിരുന്നല്ലേ... എനിക്ക് മനസിലായില്ല... സുഖമാണോ എന്ന് ചോദിക്കുന്നില്ല... എന്നാലും എനിക്ക് വേണ്ടി ആയിരുന്നോ ഇതെല്ലാം.,?

സുഖമാണ് പാറു.... ഓഹ് സോറി പാർവതി..
ആർക്കും വേണ്ടിയല്ല ഇങ്ങനെയെങ്കിലും എനിക്കൊന്നു ജയിക്കേണ്ടേ...

അവൾ കുറച്ച് നോട്ടുകൾ എനിക്ക് നേരെ  നീട്ടി..

ഇത്രയും നാൾ ഞാൻ ഇവിടുന്നു ശമ്പളം വാങ്ങിയിട്ടില്ല... ഇനി ഇതായിട്ട് വേണ്ട.. പാർവതി വണ്ടി ഓടിക്കില്ലേ ഇപ്പളും...ഇനി കുറച്ച് നാളത്തേക്ക് എന്റെ ആവശ്യവും ഇല്ലല്ലോ

മറുപടിക്ക് കാത്ത് നിൽക്കാതെ ഞാൻ അവിടുന്ന് ഇറങ്ങി..
പ്രണയം അതൊരു കനലാണ് ഉള്ളിൽ തീ കെടാതിരിക്കുന്ന തീക്കനൽ... വിരഹം അലസമായതിനെ അണച്ചു കളയുകയും തീവ്രമായതിനെ ആളി കത്തിക്കും വീണ്ടും അവളുടെ സാന്നിധ്യം എന്നിലെ അവളോടുള്ള. പ്രേണയാതെ ഇനിയും ഒരു വ്യാഴവട്ടക്കാലമോ മരണം വരെയോ എന്നെ നിലനിർത്താൻ കെൽപ്പുള്ളതായിരുന്നു... ഇനി പോകേണ്ട കാര്യമില്ലല്ലോ എന്ന് തീരുമാനിച്ചിരുന്നെങ്കിലും അവളെ കാണമെന്ന കാരണം ഒരു മാറിചിന്തയ്ക് കാരണമായി...മദ്യത്തിൽ മുങ്ങിയ പകലുകളിൽ നിന്ന് മാറിചിന്ദിച്ച് അവളോ മറ്റാരെങ്കിലും വിളിക്കുമെന്ന പ്രേതീക്ഷയിൽ ഒരു നോക്ക് കാണാൻ വീണ്ടും കാത്തിരുന്നു...പക്ഷെ പ്രേതീക്ഷിച്ച പോലെ ഒരു വിളി ഉണ്ടായില്ല.
അവളെ കണ്ടതിനു ശേഷം മദ്യപാനത്തിന് തെല്ലൊരുആശ്വാസം വന്നിരുന്നു... പക്ഷെ ഞാൻ പ്രതീക്ഷിച്ച ആ വിളിയെത്താൻ പിന്നെയും ദിവസങ്ങൾ

💬 Comments

View all comments