0%

Chapter Title : പ്രണയപൂർവ്വം അഴകിയലൈല [കണ്ണൻ സ്രാങ്ക്]

കളിയാക്കുകയോ പുച്ഛിക്കുകയോ ചെയ്യാത്തവർ... ചോദിക്കുമ്പോഴെല്ലാം കള്ള് കുടിക്കാൻ പണം തരുന്നവർ... നല്ല ഉപദേശങ്ങൾ തന്ന് എന്നെ നേർവഴിക്കു നടത്താൻ ശ്രെമിച്ചവൻ...

എനിക്ക് പൈസ വേണ്ട അളിയ....എനിക്ക്.. എനിക്ക്.. എന്റെ മുടി ഒന്ന് വെട്ടി തരണം

അവൻ അത്ഭുതപ്പെട്ടു ചോദിച്ചു...

നിനക്ക് നല്ല ബുദ്ധി തോന്നിയോ... വാ ഇരിക്ക്..

അവൻ അവന്റെ പണി തുടങ്ങി...ജോലിക്കിടയിൽ അവൻ ചോദിച്ചു

റഹ്മത്ത് : നിന്റെ അഴകിയ ലൈല വന്നിട്ടുണ്ടെന്ന് കേട്ടല്ലോ...

ഒരു തേങ്ങൽ എന്റെ മനസിലൂടെ കടന്നു പോയി " അഴകിയ ലൈല " ശെരിയാണ് റഹ്മത്ത് ആണ് അവൾക്കപേരിട്ടത്

ഉം...

കണ്ടിരുന്നോ...?

ഞാൻ : ഞാനാണ് എയർപോർട്ടിൽ വിളിക്കാൻ പോയത്...

റഹ്മത്ത് : സംസാരിച്ചോടാ?... അവൾക്ക് ഹസ്ബന്റുമായി എന്തെക്കെയോ പ്രേശ്നങ്ങൾ ഉണ്ടെന്നു കെട്ടു...നിനക്ക് വല്ലതും അറിയാമോ?

ഞാൻ : നിന്നോടാരാ പറഞ്ഞത്..

റഹ്മത്ത് : അവിടെ പാല് കൊടുക്കാൻ പോകുന്ന സഫിയ്ക്ക പറഞ്ഞതാ..

ഞാൻ : നാട്ടുകാർക്ക് എന്താണ് പറയാൻ പറ്റാത്തത്...എന്നെപ്പറ്റി എന്തൊക്കെയാ പറഞ്ഞിരുന്നേ ഞാൻ കണ്ടിട്ട് പോലുമില്ലാത്ത കഞ്ചാവ്, mdma തുടങ്ങിയ ഉപയോഗിക്കുന്നു പെണ്ണ് പിടിയൻ ആണ് അതുകൊണ്ടാണ് ആ പെണ്ണ് ഉപേക്ഷിച്ചത് അങ്ങനെ എന്തെല്ലാം... നാട്ടുകാരുടെ നാവിനു എല്ലില്ലല്ലോ

മുടിയൊക്കെ വെട്ടി ഒരുക്കി താടിയും ക്രോപ്പ് ചെയ്തതോട് കൂടി എന്റെ മുഖത്തിന് ഒരു ഐശ്വര്യം വന്നതായി എനിക്ക് തന്നെ തോന്നി..
അന്ന് ഉറങ്ങാൻ കിടന്നപ്പോൾ എന്നത്തെയും പോലെ  അവൾ തന്നെയായിരുന്നു മനസ്സിൽ  റഹ്മത്ത് പറഞ്ഞ കാര്യങ്ങൾ ആ സമയം തന്നെ എന്നെ മനസ്സിലൂടെ കടന്നുപോയി...
പറഞ്ഞത് ശരിയായിരിക്കുമോ..? മോളുടെ അഡ്മിഷൻ എടുക്കുന്ന കാര്യത്തിനാണ് നാളെ പോകുന്നത് എന്ന്

💬 Comments

View all comments