0%

Chapter Title : പ്രണയവർണങ്ങൾ 4 [Kochumon]

Author : Kochumon Read All Parts 42.9K

രാജേട്ടൻ.. പുള്ളിടെ 'അമ്മ പറയുന്നതേ കേൾക്കു...

അവൻ അവന്റെ അമ്മേ കെട്ടിപിടിച്ചു ജീവിക്കട്ടെ... ഞങ്ങൾക്കും പ്രായം ആയി... ഞാൻ പറയുന്നത് നി കേൾക്ക് മോളെ...

സുഷമ അമ്മേ നോക്കി പുഞ്ചിരിച്ചു...

ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഉണ്ണി വന്നു..

ഉണ്ണി ഹാളിൽ ഇരുന്നു ടിവി കാണുവാണ്.. ഉണ്ണീടെ അടുത്തേക്ക് സുഷമ ചെന്ന്.. എന്നിട്ട് ഒരു സോഫയിൽ അവൾ ഇരുന്നു...

സുഷമയെ ഉണ്ണി നോക്കി.. സുഷമ പറഞ്ഞു..

എടാ ഉണ്ണി... 'അമ്മ പറയുന്നത് ഇവിടെ നിന്നോട് ഇനി നിക്കാനാ..

എന്നോട് പറഞ്ഞു മമ്മി...

അവൻ പറഞ്ഞു..

എന്താ നിന്റെ അപിപ്രായം..

സുഷമ ചോദിച്ചു...

മമ്മി എനിക്ക് അങ്ങോട്ട്‌ പോയി അയാളുടെ കുടെ ജീവിക്കാൻ താല്പര്യം ഇല്ല..

ഉണ്ണി... ഞാൻ നിങ്ങളെ ഓർത്ത ജീവിക്കുന്നത് അറിയാല്ലോ..

എനിക്കറിയാം മമ്മി...

അവൻ സുഷമയെ നോക്കി.. എന്നിട്ട് പറഞ്ഞു..

മമ്മി അവൻ നവോദയയിൽ നിന്നല്ലേ പഠിക്കുന്നത്.. അവനും അപ്പനെ ഇഷ്ടല്ല..പിന്നെ മമ്മിയോട്‌ പുള്ളിക്ക് ഒട്ടും സ്നേഹം ഇല്ലല്ലോ..

അതൊക്കെ അറിയാം മോനെ...

പിന്നെ എന്തിനാ അങ്ങോട്ട്‌ പോകുന്നത്.. നമുക്ക് പോയി എന്റെ സർട്ടിഫിക്കറ്റ് എടുത്തോണ്ട് പോരാം..

സുഷമ അവനെ നോക്കി.. അവൻ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു..

മമ്മിക്ക് ഇവിടെ സ്വാതന്ത്ര്യം ഉണ്ട്... ഇനി വേണേ മമ്മി ഈ പറമ്പിൽ വല്ല കൃഷിയും ചെയ്തു ജീവിക്കാല്ലോ..

അത് കേട്ടുകൊണ്ട് 'അമ്മ അങ്ങോട്ട്‌ വന്നു പറഞ്ഞു..

ഞാനും അതാണ് മോനെ പറഞ്ഞത്.. ഇവള് ഒരു മണ്ടിയ...

സുഷമ ഒന്നും മിണ്ടിയില്ല.. അവർ കുറെ നേരം സംസാരിച്ചിരുന്നു...

അപ്പോഴേക്കും ബാലൻ തിരിച്ചു വന്നു.. കുടെ സുഷമയുടെ അച്ഛനും ഉണ്ട്..

💬 Comments

View all comments