Chapter Title : പ്രണയിനി 3 [വേടൻ]
അമ്മ നിങ്ങൾക്ക് തരുന്ന സ്നേഹവും ബഹുമാനവും സ്ഥാനവും ന്നെകൊണ്ടത് ചെയ്യിക്കാൻ തോന്നിക്കുന്നില്ല.. നിങ്ങളെയെന്നല്ല ഈ നിൽക്കുന്ന ന്റെ ബാക്കി അമ്മാവന്മ്മാരെയും..
ന്നും കരുതി ന്നെ ചവിട്ടിയ ഈ പുന്നാര മോനുണ്ടല്ലോ ഇവനെ ഞാൻ വെറുതെ വിടാനും പോണില്ല,.. നിങ്ങൾക്കുടെയുള്ളതവന്റെ മേത്തുതീർക്കുന്ന കണ്ടിട്ടേ നിങ്ങളും ഇവിടന്ന് പോകു... ""
ന്നുപറഞ്ഞതും കുറച്ചു ദൂരെ നിന്നവന്റെ നേരെ നടക്കുമ്പോൾ അവൻ ചുറ്റിനുമൊന്ന് നോക്കി, ന്തോ കിട്ടിയ ലകവത്തോടെ അവൻ അതിനായി ഓടുമ്പോൾ ഞാൻ അഥവന് എടുക്കാനുള്ള സാവകാശം കൊടുക്കാതെ വയറിന്റെ ഒരത്തായി ഒരു ചവിട്ടിട്ടൂടെ കൊടുത്തതും നിലവിളിച്ചവൻ രണ്ട് മലക്കം മറിഞ്ഞു നിലത്തുവീണു, ഉള്ളിലെ ദേഷ്യമെല്ലാം കൈകളിൽ ബലമാക്കി അവനടുത്തേക്ക് നടക്കുകയായിരുന്നു ഞാൻ..
**************************
"" അമ്പിളിയേച്ചി..... ചേച്ചി....... ""
അമ്പിളിയുടെ മുറിയിൽ ഒത്തുകൂടി കുളിക്കടവിലെ ചർച്ചയിലായിരുന്നു എല്ലാരും, തന്റെ മുഖത്തെ പാട് ആരെയും കാണിക്കാതെ കയറി പോകാൻ ആയിരുന്നു അമ്പിളിയുടെ ഉദ്ദേശം, കാരണം തനിക്കോ തന്റെ കുടുംബത്തിനോ ഉണ്ണിയേട്ടൻ പറയുന്നപോലെ അവരാരും ഉപദ്രവം ചെയ്തിട്ടില്ല,ഇതിപ്പോ താൻ ചോദിച്ചു വാങ്ങിയതാണ് എന്നിട്ടുപോലും അദ്ദേഹം മാപ്പ് ചോദിക്കുക ഉണ്ടായി , പണ്ടെങ്ങോ അച്ഛനെ മാമ്മൻ പറ്റിച്ചുന്നു പറഞ്ഞത് കേട്ടാണ് താനും വളർന്നത് അതിൽ പിന്നെ ഉണ്ണിയേട്ടാ ന്ന് വിളിച്ചിരുന്ന ഞാൻ അയാളെ വെറുത്തു തുടങ്ങി, ശെരിയാണ് എന്താണ് അവർ ഞങ്ങളോട് ചെയ്ത തെറ്റ്, ചെയ്തത് മുഴുവൻ അച്ഛനും വലിയച്ഛനും അല്ലെ.. ന്നിട്ടും അവർ കൂടുതൽ കൂടുതൽ ഉപദ്രവിക്കുകയാണ് ചെയ്തത്.ന്നാലോ അതിലൊന്നും ആ അമ്മയും മോനും ഇത് വരെ പരിഭവം പറഞ്ഞിട്ടില്ല... കാട്ടിട്ടില്ല,
അവരെല്ലാം ന്തെല്ലാമോ പറയുണ്ട്, ന്നാൽ ചെറിയച്ഛന്റെ മോൻ ഇത്
💬 Comments
View all comments