Chapter Title : പ്രണയിനി 3 [വേടൻ]
ഇവിടെ വന്നു പറയുന്നു ആരറിയുന്നു. കേട്ടപാടെ ഇറങ്ങിട്ടുണ്ട് ഇനിയിപ്പോ അവർ ഉണ്ണിയേട്ടനെ.. ന്റെ ദേവി അങ്ങനെയൊന്നും വരരുതേ ന്ന് ചിന്തിക്കുമ്പോളാണ് അലറി വിളിച്ചുകൊണ്ട് മോനുട്ടൻ ഓടിയെത്തുന്നത് ( ഇളയ വല്യച്ഛന്റെ മോൻ ),
"" ന്താടാ... ന്തിനാ നീ കിതക്കണേ.... ""
വർഷ അവനെ അടുത്തേക്ക് വിളിച്ചു അവന്റെ മുഖമൊന്ന് തുടച്ചുകൊണ്ട് പറഞ്ഞതും ആരുവും കേറി വന്നു. ഇവളിതെവിടെ പോയിരുന്നോ ആവോ...?
"" ന്താ എല്ലാരും കൂടെയൊരു ഗൂഢാലോചന... അതും ഈ ഞാനറിയിക്കാതെ...?
അതല്ലെടാ.... ചെക്കാ നീ എന്താ വിയർത്തിരിക്കണേ.. ""
നടന്നത് പറഞ്ഞതും ആരു ഇതൊക്കെ ഇപ്പോ ന്നൊരു മുഖഭാവത്തോടെ നോക്കി കാരണം താൻ കുറച്ചുമുന്നെയല്ലേ അവിടെനിന്നും ഇറങ്ങിയത് പിന്നീതെപ്പോ..! ന്നാലും ഇതിച്ചിരി കുടിപ്പോയി ഉണ്ണിയേട്ടാ., നിങ്ങൾക്ക് ഇതിനുള്ളത് ഞാൻ വച്ചിട്ടുണ്ട് കാലാ... , പെണ്ണുങ്ങളെ തല്ലിയാ പഠിക്കണേ., ഇയാളെന്റെന്നു വാങ്ങാനുള്ളതെല്ലാം ഒപ്പിക്കുന്നുണ്ട്.,
ഇനിയിപ്പോ ഉണ്ണിയേട്ടനെ അവർ വല്ലതും ചെയ്യുമോന്ന് അവരിൽ ആരോ പറയുന്നത് കേട്ടെങ്കിലും ഞാൻ അത് കാര്യമാക്കില, കാരണം അങ്ങേരെ എനിക്ക് അറിയുന്നപോലെ ഇവർക്കറിയില്ലലോ...
"" അല്ലേടാ നീ എന്തിനാ ഓടികിതച്ചു പാഞ്ഞു വന്നെന്ന് ഇത് വരെ പറഞ്ഞില്ലാലോ.. ന്താടാ കാര്യം... ""
"" ആഹ്ഹ്... ഞനത് മാറന്നോയ്... ഇയ്യോ... അഹ് ,,, അവിടില്ലേ.. അവിടെ... ഉണ്ണിയേട്ടന്റെ വീട്ടില്.. അവിടെ അച്ഛനും വലിയച്ഛനും ഒക്കെ ഉണ്ണിയേട്ടനെ... ""
അത് കേട്ടപ്പോ ആരു ഒന്ന് ഞെട്ടി ... ന്തൊക്കെ ആയാലും അവളുമൊരു പെണ്ണല്ലേ അവളുടെ പ്രാണനെ ഓർത്തവൾക്കും വെപ്രാളം.. എല്ലാരേം തട്ടിമാറ്റി ഓരോട്ടമായിരുന്നു, അവളുടെ പോക്ക് കണ്ട് ഒന്ന് ഞെടുങ്ങിയെങ്കിലും അവരും പുറകിനെ ചെന്നു..
💬 Comments
View all comments