Chapter Title : പ്രണയിനി 3 [വേടൻ]
നാണിച്ചു തലതാഴ്ത്തി ശെടാ പെണ്ണിന് നാണം വരാൻ മാത്രം ഞാൻ ഒന്നും ചെയ്തില്ലലോ..
പാവമാണവൾ ആ തറവാട്ടിൽ ന്നോട് മിണ്ടുന്നത് ആരും അവളുടെ അമ്മയും പിന്നേ ഈ വർഷായുമാ.. ബാക്കി എല്ലാം കണക്കാന്നെ,
വർണ്ണികുവാണെക്കിൽ ന്റെ ആരുന്റെ അത്രേ ഭംഗി ഇല്ല ന്നാലും സുന്ദരിയാണവൾ, കുഞ്ഞുനാളിലെ ന്റെ പ്രിയപെട്ടവൾ, ന്തിനും ഉണ്ണിയേട്ടൻ മതീന്ന് പറഞ്ഞവൾ, ആരുന് പോലും ന്നോട് ഇത്രയും സ്നേഹം ഉള്ളതായി നിക്ക് തോന്നിട്ടില്ല, പിന്നെപ്പോളോ ആ സ്നേഹം കുറഞ്ഞെനിക് തോന്നി, കുടുംബക്കാരുടെ പ്രശ്നങ്ങൾ ഞങ്ങളിലും ബാധിച്ചുകാണും.
"" വർഷേ..... നീയെന്താ അവിടെ കാട്ടണെ..!!""
ന്നും ചോദിച്ചലറി വിളിച്ചുകൊണ്ട് അമ്പിളി, ഇല്ലത്തെ മൂത്ത പെൺ മകൾ. അതിന്റെ എല്ലാ പത്രാസ്സും ഉണ്ട് താനും, അവളുടെ മുന്നിൽ ന്നേ കണ്ടതും അവൾ വർഷക്ക് നേരെ ആയി ചാട്ടം കുട്ടത്തിൽ എന്നെ ഒരു കുത്തലും.
"" ന്താടി ഇടെ. ..... ? ഇത്ര കിന്നാരം പറയാൻ പൊന്നിരിക്കുന്നവൾ.. , തറവാട്ടിൽ ആരും അറിയണ്ട ഈ തെണ്ടി ചെക്കന്റെ കൂടെ .. ""
ബാക്കി പറയാതെയവൾ ന്നേ നോക്കി ഒന്ന് പുച്ഛിച്ചു, എന്നെക്കാളും മൂന്ന് വയസിനു ഇളയവൾ ആയിട്ടും അവളെനിക്ക് തരുന്ന ബഹുമാനം, വളർത്തു ദോഷം അല്ലാതെന്ത്., അപ്പോളെല്ലാം എനിക്ക് വേദനിക്കുമോ ന്നോർത്ത് കൂടെ നിന്ന ആ പെണ്ണവിടെ മിഴി വർക്കുണ്ടായിരുന്നു, ഞാൻ ഇതെല്ലാംകൈയും കെട്ടി ചിരിച്ചു കണ്ടതെ ഉള്ളൂ, പീറ പെണ്ണ്..
"" ചേച്ചി മതി...!! ഉണ്ണിയേട്ടൻ ന്ത് ചെയ്തിട്ടാ... ""
നിക്ക് വേദനിച്ചാലോ ന്നോർത്താകും അവളുടനെ അമ്പിളിക്ക് നേരെ തിരിഞ്ഞത്, ഉടനെ
""ഓ..ഒന്നും ചെയ്തില്ല പോലും, ഇവന്റെ തന്തയുടെ സ്വഭാവം ഇവനും കാട്ടും, എല്ലാം കള്ളംമാരാ., ഇവനോടൊക്കെ സംസാരിച്ചാ തന്നെ നമ്മടന്തസ്സ് ഇല്ലാണ്ടാകും... ഇവനും.. ഇവനും കള്ളനാ,, കള്ളന്റെയല്ലേ മോൻ.. ആല്ലേൽ തന്നെ ഇവനൊക്കെ തന്ത...... ""
പിടിച്ചു നില്കാവുന്നതിനൊരു പരിതിയുണ്ട് ഏതൊരു മനുഷ്യനും.. ആ പരുതി നഷ്ടമായപ്പോ മറുത്തോന്നും പറയാതെ ന്റെ കൈയുടെ ചൂടവളറിഞ്ഞു, തഴമ്പ് വീണ കൈകൾ വീശിയുള്ള അടിയായതിനാൽ നിലത്തു കിടക്കുന്ന അവൾക്ക് സോബോധം വീണ്ടെടുക്കാൻ ഏറെ നേരം വേണ്ടി വന്നു,
അപ്പോളേക്കും ബാക്കിയുള്ളവരും
💬 Comments
View all comments