Chapter Title : പ്രണയിനി 3 [വേടൻ]
പോകുന്ന പൊക്കിൽ അവളുടെ വിഷമങ്ങൾ എല്ലാം മാറ്റികൊടുക്കാൻ നിക്ക് സാധിച്ചു. വീട് അടുകുംതോറും അവളുടെ നെഞ്ചിടിപ്പ് ഉയരുന്നതായി നിക്ക് തോന്നി, കാരണം പണ്ടെങ്ങോ വന്നതാണവൾ.
'" അമ്മോ... ഇതാരാ വന്നിരിക്കണെന്നൊന്ന് നോക്യേ.. ""
ഞാൻ അകത്തോട്ടു നീട്ടി വിളിച്ചതും പുറകിൽ ന്തോ കൊണ്ട് തല്ലിയ വേദന, വേദനകൊണ്ട മുഖവുമായി തല്ലുകിട്ടിയ പുറവും തിരുമ്മി തിരിഞ്ഞതും കണ്ടതൊരു ചൂലാണ്, കുറച്ചു ദൂരെ അതെറിഞ്ഞ ആളും.. മ്മേ... ന്നും വിളിച്ചുള്ള ന്റെ സ്വരം കേട്ടതും ആദ്യം ഒന്ന് ഞെട്ടിയ വർഷ പിന്നേ ന്റെ അവസ്ഥ കണ്ടു ചിരിക്കണതാണ് കണ്ടത്..
"" നീയെ..നീ പോലീസായില്ലലോ...!
അവനെ.... അവൻ അതിന് മുന്നെ തല്ലും പിടിക്കും പോയിരിക്കണത്.., ഉമ്മറത്തു കാല് കുത്തിയാ അടുക്കളയില് ചട്ടുകം ഇരിപ്പുണ്ട് വച്ച് തരും ഞാൻ..
നീ വാ മോളെ... ""
ഇത്രേം പറഞ്ഞ് ജാൻസി റാണി അകത്തേക്ക് കയറി രംഗം ശാന്തമാക്കി. കൂട്ടിന് അവളേം കുട്ടിയുണ്ട്.. അല്ലേലിപ്പോ ആര് കേറണ് ഹും..!
ഞാൻ ആ പടിക്കെട്ടിൽ ഇരിപ്പുറപ്പിച്ചു ഉമ്മറത്തു കയറിയാൽ അല്ലെ വിഷയമുള്ളൂ.. ഇടക്ക് ചൊറിയാൻ അവൾ വർഷ എത്തിനോക്കുണ്ടായിരുന്നു.. കുറച്ച് നേരം ഇരുന്നപ്പോ ദൂരെന്ന് പച്ച പാട്ടുപാവാടയും ബ്ലൗസും ഇട്ടെന്റെ.. ന്റെ മാത്രം പെണ്ണ് വരണത് കണ്ടു ഞാൻ അവിടുന്ന് പൊടിയും തൂത്തെണ്ണിറ്റു കുറച്ച് അപ്പുറത്തെ ചായിപ്പിലേക്ക് കയറി അവളുടെ നടത്തതിന്റെ ഭംഗിയും നോക്കി നിൽപ്പായി..
കൈയിൽ കമ്പെന്തോ ഉണ്ട് അതും കറക്കി പാട്ടും പടിയാണ് വരവ്.. വന്നതേ വിളിച്ചു കൂവാൻ നിന്നവൾ വെളിയിൽ കിടക്കണ ചെരുപ്പ് കണ്ടോന്ന് ശംകിച്ചു.. ചുണ്ടുവിരൽ കടിച്ചോണ്ട് ആലോചിച്ചു നിക്കണ പെണ്ണിനെ
💬 Comments
View all comments