Chapter Title : പ്രണയിനി 3 [വേടൻ]
ഞാൻ പതിയെ വിളിച്ചു
"" ഷൂ... ഷൂ....."" ചുറ്റും നോക്കി യൊന്ന് പേടിച്ചവൾ പെട്ടെന്ന് ന്നെ ആ ചായിപ്പിൽ കണ്ടതും ഒന്ന് ദീർഘ നിശ്വാസം വിടുന്നത്. അവിടെ ന്താ ന്ന് കണ്ണുകൊണ്ട് കാണിക്കുന്നതും കണ്ടതും
ഞനൊരു കള്ളചിരിയോടെ അവളെ അടുത്തേക്ക് വിളിച്ചു, ഇല്ലെന്ന് പറഞ്ഞകത്തേക്ക് ഓടാൻ നിന്നവളെ വീണ്ടും വിളിച്ചു അടുത്ത് കോണ്ട് വന്നതും ഒറ്റ വലിക്കു ഞാൻ അവളെ ചായിപ്പിൽ കയറ്റി കുറ്റിയിട്ടു..
"" ഹാ.. ന്താ ഈ കാണിക്കണേ.. ദേ മേമ്മ ഇണ്ട് അപ്പുറത്ത്.. ""
"" ആരുണ്ടായാലും നിക്കൊന്നുല്ല.. നീ യിങ്ങ് അടുത്തേക്ക് നിൽക്കന്റെ ആരൂ...! ""
"" കൊഞ്ചാതെ മാറ് ചെക്കാ... ! നിക്ക് പോയിട്ട് പണിയുള്ളതാന്ന്... ""
അവളെന്നെ തള്ളിമാറ്റാൻ നോക്കുന്നതിടയിൽ എന്തൊക്കെയോ പിന്നേം പുലമ്പി.
"" ഹാ പോക്കൊന്നേ.. നിക്കുള്ളത് തന്നിട്ട് പൊക്കോ.. ""
പറഞ്ഞതും ഒന്നാലോചിച്ചു പിന്നൊരു ചിരിയോടെ ന്റെ കവിളിൽ ചുണ്ടുചേർത്തവൾ ന്നോടടുത്തു നിന്നു..
"" ഇനി പൊക്കോ... "" വിട്ടകന്നതും ഞാൻ അവളെ അടർത്താൻ നോക്കി . എവിടെ ഉടുമ്പ് കണക്കെ പിടിച്ചേക്കയാണ് പെണ്ണ്..
"" മ്മ് ഹ്ഹ്... നികേങ്ങും പോണ്ടാ... "" അവളൊന്ന് ചിണുങ്ങി ന്റെ കഴുത്തിൽ മുഖം ചേർത്തു..
""പോണ്ടങ്കിൽ പോണ്ട... ""
പറയുന്നതിനോടൊപ്പം ഞാനെന്റെ കൈ അവളുടെ ഇടുപ്പിലായി ചേർത്തു.. അവളൊന്ന് ഞെരുങ്ങി ഒന്ന് ഉയർന്നു പൊങ്ങി.. അതോടൊപ്പം ആ തേൻ കിനിയും പനിനീർ കണങ്ങളെ ഞാൻ സ്വന്തമാക്കി.., ഒരുതരം ആവേശം ആയിരുന്നു രണ്ടാൾക്കും അതിനാൽ അതൊരു പന്തയം പോലെ തോന്നിയെനിക്., ആർക്കാണ് ഇഷ്ടം കൂടുതൽ ന്നറിയിക്കുന്ന സ്നേഹം പന്തയം.
💬 Comments
View all comments