Chapter Title : പ്രണയിനി 3 [വേടൻ]
ആരുനും അവളുടെ അമ്മക്കും ഇപ്പൊ വർഷക്കുമെ അറിയൂ.. ഇടക്ക് ലീവ്ന് വന്നാൽ ആരു അവൾ ഉണ്ടായിരുന്നു. അന്നൊന്നും അവളെ ഞാൻ അടുപ്പിച്ചിരുന്നുമില്ല.
കുടി നിൽക്കുന്ന അവരെക്കാളും പൊക്കവും ശരീരവും ഇന്നെനിക് ഉണ്ട്. ന്റെ അമ്മയെയാണ് ന്റെ മുന്നിൽ കരയിച്ചത്, ചുറ്റുമുള്ളവർ ചിരിക്കുന്നുണ്ട്, പെട്ടെന്ന് ന്റെ മുഖം ദേഷ്യം കോണ്ട് ചുവന്നു
"" ദേ ഏട്ടാ അവന് ദേഷ്യം വരുന്നു.. ന്താടാ ചെക്കാ നിനക്ക് ഞങ്ങളെ തല്ലാണോ... ഹ ഹാ... ഹാ.. ""
ന്റെ കോളറിനു പിടിച്ചിരുന്ന ആ കൈ പോലും അറിഞ്ഞില്ല ന്റെ ശരീരം ചലിച്ചത്, മുന്നിൽ നിന്ന് ചിരിച്ചവൻ നിലത്തുന്നു നിലവിളിക്കുന്നത് കേട്ട് പെട്ടെന്ന് എല്ലാരും അങ്ങോട്ടേക്ക് നോക്കി. ഒരു നിമിഷം ന്റെ മുഖത്തേക്കും. ആ നിമിഷം ഞാനെന്റെ കോളറിലേക്കാണ് നോക്കിയത് ആ കൈ തനിയെ അയയുന്നത് ഞനൊരു ചിരിയോടെ നോക്കികണ്ടു.
"" ഉണ്ണി.... നീ.. നീയെന്താ കാട്ടിയെ.. മാമ്മയടാ...""
കരഞ്ഞുകൊണ്ടെന്നേ തല്ലുന്ന അമ്മ അപ്പോളും അ സ്ഥാനം ന്നെ ഓർമ്മപ്പെടുത്തി.. ഞനൊരു നിമിഷം ആ മുഖത്തേക്ക് നോക്കി. പാവം.. ഒന്നും മിണ്ടില്ല അമ്മയെ ഞാൻ ചേർത്തു പിടിച്ചു
"" ദേ എല്ലാ അമ്മാവന്മാരോടും കൂടെ യാ പറയണേ.. ഇനി ന്റെ അമ്മയെ ആരേലും എന്തേലും പറഞ്ഞ് വിഷമിപ്പിക്കോ കരയിക്കോ ചെയിതാൽ ഈ ചവിട്ട് ബാക്കിയുള്ളോരുടെ കൂടെ നെഞ്ചിൽ വീഴും... മറക്കണ്ട..
പിന്നെ ആ പെണ്ണിനെ തല്ലിയത്... പറഞ്ഞല്ലോ കുറച്ചു മുൻപ് നന്നായി വളർത്തണം ന്നൊക്കെ അതിലാഞ്ഞിട്ടാ ഒന്നുകൊടുത്തേ... ഇനി അതിന്റെ പേരിൽ ആർക്കേലും ന്തേലും പറയാൻ ഉണ്ടേൽ വന്നാ മതി ഞാൻ ഇനി ഇവിടെതന്നെ
💬 Comments
View all comments