Chapter Title : പ്രണയിനി 3 [വേടൻ]
""
വാക്കുകൾ മുഴുവപ്പിച്ചു ഞാൻ വെളിയിൽ ഉള്ള ആളുകളെ നോക്കി എല്ലാ നാറികളുമുണ്ടല്ലോ.
വിവരിക്കുന്നൊന്നുമില്ല കാരണം അതിനുള്ള യോഗ്യതയോ സ്ഥാനമോ ഇവർക്കില്ല, അല്ലെങ്കിൽ ഞനതവർക്ക് കൊടുക്കുന്നില്ല..
"" മ്മ് എന്തെ വിശേഷിച്ചു ഇങ്ങട്.. അനിയത്തിയെ തിരക്കി ഇറങ്ങിയതാണോ എല്ലാരും.. ""
അവരുടെ അടുത്തെത്തിയതും ഉമ്മറത്തു കിടന്ന പ്ലാസ്റ്റിക് കസേര വലിച്ചിട്ടു അതിൽ ഇരുന്നോണ്ട് ഒരു പുച്ഛത്തോടെ ഞാൻ അത് ചോദിച്ചതും എല്ലാരുടേം മുഖം പെട്ടെന്ന് ദേഷ്യം ഇരട്ടിച്ചു
"" ഞങ്ങടെ വീട്ടിലെ കുട്ടിയെ തല്ലിട്ട് നീ നിന്ന് നാടകം കളിക്കുന്നോ.. ഇവിടെ വാടാ നായെ..""
ശങ്കരൻ മാമ്മ പെടുന്നനെ ന്റെ കോളേറിനു പിടിച്ചു വെളിയിലേക്ക് ഇറക്കി ഞാൻ ഒന്നു വെച്ചു പോയി എന്ക്കിലും കൂടെ ചെന്നു.. അമ്മ എന്തോ പറഞ്ഞുവരോട് കരയുന്നുണ്ട്,
"" ഞങ്ങടെ വീട്ടിലെ കുട്ടിയെ തല്ലിയ ഇവനെ ഞങ്ങൾ തല്ലയല്ലടി ചെയ്യാ... മക്കളെ മര്യാദക്ക് വളർത്തണം ഇല്ലേൽ ഇങ്ങനെ ഇരിക്കും, അതെങ്ങനെ തന്തേടെ അല്ലെ ചോര.. ""
അയാളൊന്ന് പുച്ഛിച്ചു അമ്മയെ നോക്കി അമ്മ ആ നിമിഷം കണ്ണുകൾ ഇറുക്കി അടക്കുന്നതുകണ്ടു ഞാൻ ന്റെ നിറഞ്ഞു കാഴ്ച മങ്ങാൻ പോകുന്ന നേത്രങ്ങളാൽ. ന്നാൽ അതെനിക്കു ഷെമികവുന്നതിലും അപ്പുറമായിരുന്നു പണ്ടെന്റെ അമ്മയെ ഇവർ കരയിക്കുന്നത് ഞാൻ കണ്ടു നിന്നിട്ടുണ്ട് അന്നെനിക്ക് അതിനെ കഴിയുമായിരുന്നുള്ളു. ഇന്നിപ്പോ അതല്ല അവസ്ഥ, അച്ഛനേം അമ്മയെയും പോലെ എല്ലാം ഞനും നിന്ന് കേട്ടോളും ന്നവർ കരുതി,
കോളേജിൽ പഠിക്കാൻ പോകുന്ന സമയം അമ്മ എന്നെ എറണാകുളത് നിർത്തിയാ പഠിപ്പ്പിച്ചിരുന്നത് അത് കോണ്ട് ഞാൻ എന്താണെന്നോ, ന്ത് പഠിക്കാൻ പോവാണെന്നോ ഒന്നുമിവർക്ക് അറിയില്ല,
💬 Comments
View all comments