Chapter Title : പ്രിയം പ്രിയതരം 4 [Freddy Nicholas]
ഒരേ സ്വരത്തിൽ എന്നെ വഴക്ക് പറഞ്ഞു.
പുറകെ ഓടിപ്പോയി തിരികെ വിളിക്കണമെന്നും ഭക്ഷണം കൊടുക്കണമെന്ന് തോന്നിയിരുന്നെങ്കിലും എന്റെ വൃത്തികെട്ട കോംപ്ലകസും ഷാഢ്യബുദ്ധിയും എന്നെ അതിന് അനുവദിച്ചില്ല.
ഛെ... വേണ്ടായിരുന്നു... മനസ്സിന്റെ ഉള്ളിന്റെ ഉള്ളിലൊരു ഗദഗദം അവശേഷിച്ചു.
അങ്ങനെ രണ്ട് മൂന്നു ദിവസം ഞങ്ങൾ പരസ്പരം മുഖത്തോട് മുഖം നോക്കീല്ല മിണ്ടിയുമില്ല.
ബിജുവേട്ടൻ അന്നും പിറ്റേന്നും ഒക്കെ രാത്രീൽ ഞങ്ങൾടെ വീട്ടിൽ വന്നിരുന്നു. ഈ വീട്ടിൽ രോഗിയായ എന്റെ അമ്മയ്ക്ക് കാവല് കിടക്കാൻ...
പക്ഷെ എന്നെ കാണാൻ മെനക്കേട്ടില്ല എന്ന് മാത്രം. പാവം എല്ലാ ദിവസവും ഞങ്ങടെ വീട്ടിൽ വന്ന് കാവൽ കിടക്കും... അതും ഓഫീസ് റൂമിൽ. ഇത്തിരി വൈകി വരും, നേരെത്തെ ഉണർന്നെഴുന്നേറ്റ് സ്വന്തം വീട്ടിലേക്ക് പോകും.
ആർക്കും ഇന്നേവരെ ഒരു ശല്യവും ചെയ്യാത്ത പാവം.
ആ ഓഫീസ്റൂമാണ് പുള്ളിയുടെ ഒരു താൽക്കാലിക സെറ്റപ്പ് ബെഡ്‌റൂം. അതിന് അകത്തു കൂടി തുറക്കാനുള്ള ഒരു ഡോർ ഉണ്ടെങ്കിലും ശക്തമായ ഒരു ഓടാമ്പൽ കൂടി വച്ച് സേഫ് ആക്കീയിട്ടുണ്ട് എന്റെ അച്ഛൻ.
അമ്മയ്ക്ക് അസുഖം ആയതിൽ പിന്നെ ആ ഡോറിന്റെ ഓടാമ്പൽ നീക്കം ചെയ്തുവെന്ന് മാത്രം
അങ്ങനെ... മനസ്സിൽ പശ്ചാതാപം കൂടി വന്നപ്പോൾ പിറ്റേന്ന് മുതൽ ഞാൻ ഏട്ടനെ ഫോൺകോൾ ചെയ്തു നോക്കി.
പക്ഷെ മൂന്ന് ദിവസമായിട്ടും അതിൽ ഒന്ന് പോലും ഏട്ടൻ റിസീവ് ചെയ്തില്ല.
നാലാം നാൾ രാത്രി ഒരുപാട് വൈകീട്ടും ഏട്ടനെ ഓൺലൈനിൽ കണ്ട ഞാൻ ഏട്ടന്റെ ഫോണിൽ മെസ്സേജ് അയച്ചു.
ഞാൻ : ഹലോ... ഹലോ... ഏട്ടാ..
ഏട്ടൻ മറുപടി തന്നില്ല... പക്ഷെ ഞാൻ വിട്ടില്ല.
💬 Comments
View all comments