Chapter Title : പ്രിയപെട്ടവൾ [അഫ്സൽ അലി]
സിനി അവനു മുന്നിൽ കണ്ണുകളിലേക്ക് നോക്കി നിന്നു. അവളുടെ വലതു കരം അവന്റെ കവിളിൽ തലോടികൊണ്ടിരുന്നു...
"എന്താ കുരങ്ങാ ഇങ്ങനെ നോക്കുന്നെ..."
"ഉം ഉം... നീ... നീ വരുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല..."
"നിന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസം നിന്നെ കാണാൻ വന്നില്ലെങ്കിൽ പിന്നെ ഈ സിനി ജീവിക്കുന്നതിൽ എന്ത് അർത്ഥമാ ചെക്കാ..."
അവനൊന്നും പുഞ്ചിരിച്ചുകൊണ്ട് അവളെ നോക്കി. അവരുടെ കണ്ണുകൾ തമ്മിൽ ഉടക്കിയപ്പോൾ അവന്റെ നോട്ടം താങ്ങാനവാതെ അവൾ അവന്റെ നെഞ്ചിൽ ഇടിച്ചുകൊണ്ട് നോട്ടം മാറ്റി...
"എന്തിനാ ചെക്കാ എന്നെയിങ്ങനെ നോക്കി വിഷമിപ്പിക്കുന്നെ"
"എന്റെ... എന്റെ പ്രിയപെട്ടവൾ ഇന്ന് ഒന്നൂടെ സുന്ദരി ആയിട്ടുണ്ടല്ലോ"
ഇളം പച്ച സാരിയും അതിനൊത്ത ബ്ലൗസും അണിഞ്ഞു സുന്ദരിയായിരുന്നു സിനി. നെറ്റിയിൽ ചന്ദനകുറി അവളെ കൂടുതൽ സുന്ദരിയാക്കി.
"പിന്നെ സുന്ദരി ആവണ്ടേ... കിളവിയെ സ്നേഹം കൊണ്ട് മൂടുന്ന ചെക്കന്റെ കല്യാണമല്ലേ... നീ തന്ന സമ്മാനം അല്ലെ... അതിൽ ഞാൻ സുന്ദരി ആവാതിരിക്കില്ലല്ലോ"
കവിളിൽ നിന്നും താഴോട്ട് അരിച്ചിറങ്ങിയ കൈ അവന്റെ നെഞ്ചിൽ വച്ച് അവൾ നെടുവീർപ്പ് ഇട്ടു. അവന്റെ പാതിയിൽ നിർത്തിയ ജോലി ഏറ്റെടുത്തുകൊണ്ട് അവന്റെ ഷർട്ടിന്റെ ബട്ടൺ ഓരോന്നായി അവൾ ഇട്ടുകൊടുത്തു...
"കുട്ടിക്കളി മാറ്റാൻ സമയം ആയിട്ടുണ്ട്... നാളെ നീയൊരു ഭർത്താവാണ്... നിന്നെ വിശ്വസിച്ചു ഇറങ്ങി വരുന്ന പെണ്ണിനെ നിരാശപ്പെടുത്തരുത്."
"ഇല്ല..."
"ഇനി അങ്ങോട്ട് നിന്റെയുള്ളിൽ അവൾ മാത്രം ആയിരിക്കണം... അവിടെ മറ്റൊരാൾക്കും സ്ഥാനം ഉണ്ടാവരുത്... ഈ എനിക്ക് പോലും..."
"നിന്നെ ഞാൻ എങ്ങനെ മറക്കുമെടി..."
"മറക്കണം എന്ന് പറഞ്ഞില്ലല്ലോ... എനിക്ക് തന്ന സ്നേഹം... തിരികെ തന്നില്ലെങ്കിലും
💬 Comments
View all comments