0%

Chapter Title : പ്രിയപെട്ടവൾ [അഫ്സൽ അലി]

Author : Kambikathakal Read All Parts 1.2K

പരാതിയില്ലാതെ ഒരു കുന്നോളം സ്നേഹം തന്നില്ലേ നീയെനിക്ക്... അത് അവൾക്ക് പകർന്ന് കൊടുക്കണം..."

"മ്മ്മ്..."

തല കുനിച്ചു നിൽക്കുന്ന അഫ്സലിന്റെ താടിയിൽ പിടിച്ച് അവന്റെ മുഖം അവൾക്ക് നേരെ പിടിച്ചു. അവന്റെ തോളറ്റം വരെ മാത്രം ഉയരമുള്ള സിനി മുഖം പൊക്കി അഫ്സലിന്റെ കണ്ണുകളിൽ നോക്കി മുഖം രണ്ട് കയ്യിലും കോരി എടുത്തു...

"നീ... നീയെനിക്ക് അത്രയും പ്രിയപെട്ടവൻ ആണെടാ, കൊച്ചൂ... ഒരുപക്ഷെ അഭിയെ കാണുന്നതിന് മുന്നേ നിന്നെ ഞാൻ കണ്ടിരുന്നെങ്കിൽ എന്ന് ഒത്തിരി തവണ ഞാൻ ആഗ്രഹിച്ചിട്ടുണ്ട്..."

സിനിയുടെ നിറഞ്ഞു തുളുമ്പുന്ന കണ്ണുകളിൽ നോക്കിയെ അവന്റെ കണ്ണുകളും നിറഞ്ഞിരുന്നു... അവളുടെ ചെറിയ വട്ടമുഖം അവന്റെ കൈകളിൽ കോരി എടുത്ത് കണ്ണുനീർ തുള്ളികൾ അവൻ വിരലുകളാൽ ഒപ്പിയെടുത്തു.

"എന്റെ ജീവിതം എനിക്ക് നൽകിയ ഏറ്റവും വിലപ്പെട്ട ഭാഗ്യമാണെടാ ചെക്കാ നീ... നിന്നെ... നിന്നെയെനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടമാണ്..."

അവളുടെ വാക്കുകൾക്ക് കാതോർത്തു കൊണ്ട് അഫ്സലിന്റെ മിഴികൾ കണ്ണുനീർ പൊടിച്ചു.

"എന്നും നിന്റെയൊപ്പം ഞാനുണ്ടാവും... എന്ത് ആവശ്യം വന്നാലും വിളിക്കണം... കൂടെ തന്നെയുണ്ടാവും... പക്ഷെ..."

അവളൊന്ന് പറഞ്ഞു നിർത്തി അവനെ നോക്കി. വലതു കരം അവന്റെ ഇടതു നെഞ്ചിലെ മിടിക്കുന്ന ഹൃദയത്തിന് മേലെ വച്ചു. അവന്റെ ഹൃദയത്തിന്റെ മിടിപ്പ് തൊട്ടറിഞ്ഞുകൊണ്ട് അവൾ അവനോട് ചേർന്ന് നിന്നു.

"പക്ഷെ... അത് നിന്റെ പെണ്ണിനെ വേദനിപ്പിച്ചു കൊണ്ടാവരുത്... അവൾക്കിഷ്ടമില്ലെങ്കിൽ നീയെന്നോട് സംസാരിക്കരുത്... എന്നോട് ചങ്ങാത്തം കൂടരുത്... അവൾ അറിയാതെ പോലും എന്നോട് കൂട്ട്കൂടരുത്..."

അവളുടെ വാക്കുകൾ കേട്ട് മൗനം പാലിച്ചിരിക്കുന്ന അഫ്സലിന്റെ നെഞ്ചിൽ അവൾ പതിയെ ഇടിച്ചു...

"കേട്ടോടാ ചെക്കാ... ഞാൻ

💬 Comments

View all comments