Chapter Title : പ്രിയപെട്ടവൾ [അഫ്സൽ അലി]
പറഞ്ഞത് മനസ്സിലായോ നിനക്ക്"
"മ്മ്മ്..."
ബെഡിലേക്ക് ഇട്ടിരുന്ന ബാഗ് തുറന്ന് അവളൊരു മോതിരം കയ്യിലെടുത്തു.
"കൈ നീട്ട് ചെക്കാ"
അഫ്സൽ പുഞ്ചിരിച്ചുകൊണ്ട് അവൾക്ക് നേരെ അവന്റെ മോതിരവിരൽ നീട്ടി... പക്ഷെ അവളാ കയ്യിൽ പിടിച്ചു അവന്റെ അകം കയ്യിൽ ആ മോതിരം വച്ചു.
"ഇത് നിനക്കല്ലട പൊട്ടാ... നിന്റെ പെണ്ണിനുള്ള ഗിഫ്റ്റാ... അധികം ഒന്നും എന്നെകൊണ്ട് പറ്റിയില്ലെടാ... നിനക്കറിയാവുന്നതല്ലേ എന്റെ കാര്യം..."
പറഞ്ഞു മുഴുമിപ്പിക്കാൻ സമ്മതിക്കാതെ അഫ്സലിന്റെ വിരലുകൾ അവളുടെ ചുണ്ടുകളിൽ പതിഞ്ഞു. അവൾ നൽകിയ മോതിരം അവൻ മുറുകെ പിടിച്ച് അവൾക്കൊരു പുഞ്ചിരി സമ്മാനിച്ചു.
"എനിക്ക് കിട്ടിയതിലും ഇനി കിട്ടാൻ പോകുന്നതിലും ഏറ്റവും വിലപ്പെട്ട സമ്മാനം ഇതാണ്. ഇത് ഞാൻ അവളെ അണിയിക്കും... അവളോട് ഞാൻ പറയും, എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരാൾ തന്നതാണ് ഇതെന്ന്..."
"ഞാൻ പോകുവാടാ... ഇനിയും ലേറ്റ് ആയാൽ മനോജേട്ടന് ഇന്നത്തേക്ക് അത് മതിയാവും..."
അവനെ വിട്ടുമാറി പോകാനായി തിരിഞ്ഞ സിനിയുടെ കയ്യിൽ പിടിച്ചുകൊണ്ടു അഫ്സൽ അവളെ അവന്റെ ദേഹത്തേക്ക് വലിച്ചു... മാറിടങ്ങൾ അവന്റെ നെഞ്ചിൽ അമർന്ന് അവൾ അവനിലേക്ക് ചേർന്ന് നിന്നു...
"വേണ്ടടാ ചെക്കാ... നിന്റെ ഷർട്ട് ചുളിയും"
അവനെ പിന്തിരിപ്പിക്കാൻ അവളത് പറഞ്ഞെങ്കിലും അവനെയൊന്ന് വാരിപ്പുണർന്ന് നിൽക്കാൻ അവളും അതിയായി ആഗ്രഹിച്ചിരുന്നു.
അഫ്സലിന്റെ കൈകൾ സിനിയുടെ പിറകിൽ അമർന്നു... അവനിലേക്ക് പറ്റിച്ചേർന്നു നിൽക്കുന്ന സിനിയുടെ കൈകളും അവന്റെ പിറകിൽ അമർന്നിരുന്നു...
അവളുടെ നെറുകയിൽ നെറ്റിമുട്ടിച്ചുകൊണ്ട് അധരങ്ങളിലേക്ക് അവന്റെ നനുത്ത ചുണ്ടുകൾ മുട്ടുമ്പോൾ അവളിലൂടെ ഒരു വിറയൽ കടന്നു പോയത് അവനറിഞ്ഞു. ചുണ്ടുകൾ തമ്മിൽ ഇണചേരുമ്പോൾ ഇരുവരുടെയും കരങ്ങൾ ഒരിക്കലും
💬 Comments
View all comments