0%

Chapter Title : ?പുലിവാൽ കല്യാണം 1? [Hyder Marakkar]

Author : Hyder Marakkar Read All Parts 2052
പൊന്നു പോലെ നോക്കണേ മോനു..... അപ്പൻ അറിയാതെ അമ്മച്ചി വരാ നിങ്ങളെ കാണാൻ....” “മ്മ ശരി....” “എന്താടാ....... എന്താ അമ്മച്ചി പറയുന്നത്??”
ഫോൺ വെച്ച പാടേ വിഷ്ണു ചോദിച്ചു“ആഹ്...... മേരി ആകെ തെറ്റിദ്ധരിച്ച് ഇരിക്കുകയാണ്...... ഞങ്ങൾ തമ്മിൽ പ്രേമം ആയിരുന്നു എന്ന മേരി വിചാരിച്ചത്” “ആ അത് എന്തായാലും നന്നായി....” “പിന്നെ..... നമ്മുടെ പി.ബിയിൽ നിൽക്കാനാണ് മേരി പറഞ്ഞത്....” പി.ബി എന്ന് പറയുന്നത് ടൗണിൽ മേരിയുടെ പേരിലുള്ള ബിൽഡിംഗിന്റെ ടെറസിൽ ഒരു റൂമുണ്ട്, അതിന് ഞങ്ങൾ ഇട്ട പേരാണ്...... റൂം എന്ന് വെച്ച ഒരു നീളമുള്ള ഹാൾ, അതിൽ പാർട്ടീഷൻ അടിച്ച് ഒരു കുഞ്ഞ് അടുക്കള, പിന്നെ ഒരു ടോയ്‌ലറ്റും..... ഹാളിൽ ഒരു കട്ടിലും ഉണ്ട്....... “ഓ അങ്ങനെ ഒരു സംഭവം ഉണ്ടായിരുന്നു ലേ..... ഞാൻ അത് മറന്ന് പോയി..... അത് മതി...... വേറെ എങ്ങോട്ടും പോവണ്ട.....” “ഹ്മ്മ്....... പക്ഷെ ആ സാധനത്തിന്റെ കൂടെ..... ആലോചിക്കാൻ തന്നെ കഴിയുന്നില്ല” “അതിന് നീ അവളെ ഭാര്യയായി കാണണ്ട, നിങ്ങൾ ഒരുമിച്ച് ഒരു റൂമിൽ താമസിക്കുന്ന രണ്ട് അപരിചിതർ......... അങ്ങനെ കരുതിയ മതി.....” “ഹ്മ്മ്..... അപരിചിതർ........ ഒരു റൂമിൽ....... ഒന്ന് പോടോ.....” “ഓ..... ഞാൻ ഉദ്ദേശിച്ചത് നിനക്ക് മനസ്സിലായില്ലേ....... അത് മതി......” “മ്മ ഓക്കേ..... വാ” “അല്ല..... മോൻ ഒന്ന് അവിടെ നിന്നെ.....” തിരിച്ച് നടക്കാൻ തുടങ്ങിയ എന്നെ വിഷ്ണു പിടിച്ചു നിർത്തി “എന്താ??” ഞാൻ സംശയത്തോടെ അവനെ നോക്കി “നിനക്ക് അവളുടെ പേര് പോലും അറിയില്ലേ പൊട്ടാ.....” “ഓ പിന്നെ..... പെണ്ണ് കാണൽ കഴിഞ്ഞ് പള്ളിയിൽ വച്ച് മനസമ്മതവും കഴിഞ്ഞിട്ട് ആണല്ലോ ഇന്ന് കെട്ടിയത്....” ഞാൻ ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു “എങ്കിൽ കേട്ടോ....... നിന്റെ കെട്ട്യോളുടെ പേര് യാമിനി, വയസ്സ് 28..... ഇത്രയും അറിവേ എനിക്കും ഉള്ളു..... വീടും വീട്ടുകാരെയും നിനക്ക് അറിയാല്ലോ...... ഹ.......ഹ.....ഹ.......” “ദേ മൈരേ...... ഒരു മാതിരി അവസ്ഥയിൽ നിൽക്കുമ്പോഴാണ് അവന്റെ കൊണച്ച കോമഡി....” “സോറി മുത്തേ..... വാ പോവാ....” “നീ ഒരു കാര്യം ചെയ്യ്...... അവളെ കൂട്ടി പി.ബിയിലേക്ക് വിട്ടോ....... ഞാൻ അങ്ങോട്ട് വരാ”

💬 Comments

View all comments