0%

Chapter Title : ?പുലിവാൽ കല്യാണം 1? [Hyder Marakkar]

Author : Hyder Marakkar Read All Parts 2053
“നീ എവിടെ പോവാ??”
“എനിക്ക് കുറച്ച് പണിയുണ്ട്...... നീ ചെല്ല് ഞാൻ എത്തിക്കൊള്ളാം” “ഹാ കാര്യം പറയെടാ..... ഞാനും വരാ...” “ഏയ് വേണ്ട..... നീ അവളെ കൂട്ടി പൊയ്ക്കോ......അവിടെ ആകെ വൃത്തികേട് ആയി കിടക്കുകയായിരിക്കും.... ഞാൻ വരുമ്പോഴേക്കും മോൻ അതൊക്കെ വൃത്തിയാക്കി വെക്ക്....” “ഡാ..... നീ.......” “ഹാ നീ പേടിക്കണ്ട....... ഞാൻ പ്രശ്നത്തിന് ഒന്നും പോവില്ല..... വേഗം വരാ” “മ്മ ശരി.....” “ഓക്കേ.......” അതും പറഞ്ഞ് ഞാൻ തിരിഞ്ഞു നടന്നു...... പേഴ്സിൽ അധികം പൈസ ബാക്കിയില്ല..... മാല വിക്കണം..... അത് അവനോട് പറഞ്ഞ സമ്മതിക്കില്ല..... നേരെ ടൗണിലുള്ള സ്വർണ്ണ കടയിൽ പോയി അതിന്റെ കാര്യത്തിൽ ഒരു തീരുമാനം ആക്കി...... മൂന്നാൾക്കുള്ള ഭക്ഷണവും പാർസൽ വാങ്ങി ബീവറേജിൽ പോയി ഒരു ഫുള്ളും വാങ്ങിയിട്ടാണ് ഞാൻ പി.ബിയിലേക്ക് പോയത്, ഇന്ന് അടിച്ച് ബോധം പോയില്ലെങ്കിൽ ശരിയാവില്ല..... “ഓ ഇത് ആയിരുന്നോ നിന്റെ അത്യാവശ്യം.....” കുപ്പിയും പിടിച്ച് ചെന്ന എന്നെ കണ്ട് വിഷ്ണു ചോദിച്ചു.... ഞാൻ ഒരു വോൾടേജ് കുറഞ്ഞ ചിരി സമ്മാനിച്ചു...... അവൾ ഒരു മൂലയിൽ തലയും കുനിച്ച് ഇരിപ്പുണ്ട്... “അല്ല..... നിന്റെ മാല എവിടെ??” ഇവൻ ഇതെങ്ങനെ ഇത്ര പെട്ടെന്ന് കണ്ട് പിടിച്ചു “അത് ഞാൻ......പിന്നെ........” “വിറ്റോ അതോ പണയം വച്ചോ??” “വിറ്റു......” “കള്ള മൈ.......... ഡിയർ കൂട്ടുകാരാ....... എന്ന് തൊട്ടാണ് നിനക്ക് ഈ കോംപ്ലക്സ് ഒക്കെ തുടങ്ങിയത്......ഞാൻ ഇപ്പോ ഒരു ജോലിക്ക് ഒക്കെ പോവുന്നുണ്ട്, അത്യാവശ്യം പൈസയൊക്കെ കിട്ടുന്നുണ്ട്...... നിനക്ക് ഒരു ആവശ്യം വന്ന ഇപ്പോ സഹായിക്കാൻ എന്നെ കൊണ്ടും പറ്റും....... അത് എന്നോട് പറയാൻ നീ എന്തിനാ മടിക്കുന്നത്...... നിനക്ക് ഓർമ്മയുണ്ടോ ന്ന് അറിയില്ല....... പണ്ട് എന്റെ അച്ഛന് വയ്യാതെ ആയ സമയത്ത് വീട്ടിൽ ചോറ് വെക്കാൻ പോലും കഴിയാത്ത അവസ്ഥയായിരുന്നു, അന്ന് വിശപ്പ് സഹിച്ച് നിൽക്കാതെ ഞാൻ ഓടി നിന്റെ വീട്ടിലേക്ക് വരും.....അപ്പൊ നിന്റെ അമ്മച്ചി വയറ് നിറച്ചു ഭക്ഷണവും തരും...... പക്ഷെ അന്ന് എന്നോട് ഒരു വാക്ക് പോലും പറയാതെ എന്റെ വീട്ടിലേക്കുള്ള എല്ലാം........ എല്ലാ സഹായവും ചെയ്തിരുന്നത് നീയാണ്....... ആ നിനക്ക് ഒരു

💬 Comments

View all comments