Chapter Title : പുനർജ്ജന്മം [ജോൺ എബ്രഹാം]
ഐറ്റത്തിനെ ഇതുവരെ കാണാൻ പറ്റിയിട്ടില്ല."
രാഹുൽ ഒന്ന് ചമ്മി ചിരിക്കാൻ നോക്കിയെങ്കിലും സിജിൻ വിട്ടില്ല. അവൻ രാഹുലിന്റെ ഷർട്ടിൽ പിടിച്ച് ഒന്നുകൂടി വലിച്ചടുപ്പിച്ചു.
"സത്യം പറയെടാ നാറി... നീ കോഴിക്കോട് കാട്ടിക്കൂട്ടിയ നാറിത്തരങ്ങളും, ആന്റിമാരുടെ പുറകെ നടന്ന ആ പഴയ കളികളുമൊക്കെ ഓർക്കുമ്പോൾ എനിക്ക് അത്ഭുതം തോന്നുന്നു. എങ്ങനെയാടാ നിനക്ക് ഇത്രയും ഐശ്വര്യമുള്ള, ഇങ്ങനൊരു പെണ്ണിനെ ഒപ്പിക്കാൻ പറ്റിയത്? നീ ഏത് ദൈവത്തെയാടാ പ്രാർത്ഥിച്ചത്?"
രാഹുൽ ചുറ്റും നോക്കി. മീര കേൾക്കുന്നുണ്ടോ എന്ന ഭയം അവനുണ്ടായിരുന്നു. "എടാ ശബ്ദം കുറയ്ക്കടാ... അവൾ കേൾക്കും. അതൊക്കെ പഴയ കാലമല്ലേ. ഇപ്പോൾ ഞാൻ അതൊക്കെ നിർത്തി.
സിജിൻ ഒന്ന് ആക്കി ചിരിച്ചു. "പഴയതൊക്കെ നിർത്തിയെന്ന് നീ പറഞ്ഞാൽ ഞാൻ വിശ്വസിക്കണോ? നോക്കിക്കോ, അണ്ണാൻ മൂത്താലും മരംകയറ്റം മറക്കില്ല എന്ന് ഞാൻ വെറുതെ പറഞ്ഞതല്ല. എന്തായാലും മോനെ, നീ സൂക്ഷിക്കണം. നിന്റെ ഈ ഭാഗ്യം കണ്ട് എനിക്ക് പോലും അസൂയ തോന്നുന്നുണ്ട്."
രാഹുലും സിജിനും കൂടി ആ പഴയ തറവാടിന്റെ വിശാലമായ മുറ്റത്ത് നടന്ന് വീടിന്റെ കൊത്തുപണികൾ ആസ്വദിക്കുകയായിരുന്നു. അപ്പോഴാണ് ഗേറ്റ് കടന്ന് ഒരു പഴയ മോഡൽ മെഴ്‌സിഡസ് ബെൻസ് കാർ സാവധാനം മുറ്റത്തേക്ക് വന്നു നിന്നത്. വർഷങ്ങൾ പഴക്കമുണ്ടെങ്കിലും, ഇപ്പോഴും ഷോറൂമിൽ നിന്ന് ഇറക്കിയ പുത്തൻ വണ്ടി പോലെ അത് തിളങ്ങുന്നുണ്ടായിരുന്നു. തന്റെ പ്രാണനെപ്പോലെയാണ് അങ്കിൾ ആ വണ്ടി നോക്കി നടത്തുന്നത്.
കാർ നിന്നു. ഡ്രൈവിംഗ് സീറ്റിൽ നിന്നും അങ്കിൾ പുറത്തേക്കിറങ്ങി. നല്ല കസവുള്ള വെള്ളമുണ്ടും കടും നീല നിറത്തിലുള്ള ലിനൻ ഷർട്ടുമായിരുന്നു വേഷം. നര പടർന്ന താടി കൃത്യമായി
💬 Comments
View all comments