Chapter Title : പുനർജ്ജന്മം 5 [ജോൺ എബ്രഹാം]
പിടിച്ചു. ആ സ്പർശനത്തിൽ രാഹുലിന്റെ ആവേശവും കൂടി. അങ്കിൾ സിറ്റൗട്ടിൽ നിന്ന് അവർ പോകുന്നത് നോക്കി നിന്നു.
സ്കൂട്ടർ ന്റെ ശബ്ദം കേട്ടു മീര ബാൽക്കണിയിലേക്ക് വന്നു. സ്കൂട്ടർ മുറ്റത്തുനിന്ന് ഇരമ്പിപ്പോകുന്നത് കണ്ടു. അവൾ പതുക്കെ താഴേക്ക് നോക്കി, രാഹുലിന്റെ പിന്നിൽ ഒരു പെണ്ണ് ഇരിക്കുന്നത് കണ്ടതും അവളുടെ ഉള്ളിൽ ഒരു ചെറിയ കൗതുകം തോന്നി.
അങ്കിൾ പതുക്കെ പടികൾ കയറി മീരയുടെ അടുത്തേക്ക് വന്നു.
മീര: "അങ്കിൾ... രാഹുൽ അല്ലേ അത്? ഈ നേരത്ത് അവൻ എങ്ങോട്ടാ ഈ പാഞ്ഞു പോകുന്നത്?"
അങ്കിൾ: (പടികൾ കയറി ) "അതേ മോളേ... അവൻ ഇപ്പോൾ വരും. അവനൊരു സഹായത്തിന് പോയതാ."
മീര: "ആരാ അങ്കിൾ അവന്റെ കൂടെ? ഒരു പെണ്ണാണല്ലോ പിന്നിൽ ഇരിക്കുന്നത്. ഞാൻ കണ്ടു."
അങ്കിൾ മീരയുടെ അടുത്ത് ചെന്ന് ബാൽക്കണിയിൽ ചാരി നിന്ന് താഴേക്ക് നോക്കി. ആ ഇരുട്ടിൽ സ്കൂട്ടറിന്റെ ടെയിൽ ലൈറ്റ് അകന്നു പോകുന്നത് അദ്ദേഹം കണ്ടു.
അങ്കിൾ: "അത് അപ്പുറത്തെ വീട്ടിലെ ജാനകിയാ മോളേ. പാവം... രണ്ടാഴ്ചയായി കാല് ഉളുക്കി വീട്ടിൽ ഇരിക്കുകയായിരുന്നു. ഒന്നു
ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും ആരുമില്ലാത്ത അവസ്ഥ. അവളുടെ ഭർത്താവ് ഏതു നേരവും വെള്ളമടിച്ചു നടക്കലാണ് . ഒരു മകനുണ്ട് അവൻ തിരിഞ്ഞു നോക്കുന്നുമില്ല."
മീര പതുക്കെ ഒന്ന് തലയാട്ടി. ജാനകിയുടെ അവസ്ഥ കേട്ടപ്പോൾ അവൾക്ക് സങ്കടം തോന്നിയെങ്കിലും രാഹുലിന്റെ ആ ആവേശം അവളെ ഒന്ന് ചിന്തിപ്പിച്ചു.
അങ്കിൾ: "അവൾ സങ്കടം പറഞ്ഞപ്പോൾ രാഹുലിന് വിഷമം തോന്നി. അവൻ പറഞ്ഞു ഒരു വൈദ്യനെ കാണിക്കാമെന്ന്. നിന്നോട് ഒന്ന്
💬 Comments
View all comments