0%

Chapter Title : പുനർജ്ജന്മം 6 [ജോൺ എബ്രഹാം]

Author : John.Abraham Read All Parts 3.4K

ഒതുക്കിപ്പിടിച്ച്, കാലിലെ വേദന വകവയ്ക്കാതെ രാഹുലിന്റെ വീട്ടിലേക്ക് നടന്നു വരികയായിരുന്നു. അവളുടെ മനസ്സിലും ആവേശത്തിന്റെ കടൽ ഇരമ്പുന്നുണ്ടായിരുന്നു. അവൾ പതുക്കെ രാഹുലിന്റെ വീട്ടിലേക്കുള്ള സ്റ്റെപ്പുകൾ കയറാൻ തുടങ്ങി.
​പകുതി സ്റ്റെപ്പിൽ എത്തിയപ്പോൾ, പെട്ടെന്ന് അന്തരീക്ഷത്തിൽ ഒരു തണുപ്പ് അനുഭവപ്പെട്ടു. ജാനകി ഒന്ന് വിറച്ചു. അവൾ ആരെയും അവിടെ കണ്ടില്ല, പക്ഷേ ആരോ തന്റെ പിന്നിൽ നിൽക്കുന്നത് പോലെ അവൾക്ക് തോന്നി. പെട്ടെന്ന്, കാറ്റിൽ ഒരു സുഗന്ധം പരന്നു
​ഒരു നിമിഷം പോലും വൈകിയില്ല, അദൃശ്യമായ ഏതോ ഒരു ശക്തി ജാനകിയെ ആഞ്ഞു തള്ളി! ആ സ്റ്റെപ്പിൽ നിന്നും ബാലൻസ് തെറ്റി ജാനകി നിലവിളിച്ചുകൊണ്ട് താഴേക്ക് മലർന്നു വീണു.
​ജാനകി: "അയ്യോ... രാഹുലേ... ഓടി വരണേ...!"
​വീടിനുള്ളിൽ ചിന്താവിഷ്ടനായിരുന്ന രാഹുൽ ആ നിലവിളി കേട്ട് ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു. പുറത്ത് എന്തോ വലിയ ശബ്ദവും കേട്ടു. അവൻ പരിഭ്രമത്തോടെ വാതിൽ തുറന്ന് ബാൽക്കണിയിൽ നിന്നു താഴേക്കു നോക്കി
​താഴെ മുറ്റത്ത് ജാനകി ചേച്ചി വീണു കിടക്കുന്നു. അവളുടെ ചുവന്ന സാരി അലങ്കോലമായി കിടക്കുന്നു. വേദന കൊണ്ട് അവൾ പിടയുകയായിരുന്നു. രാഹുൽ ആകെ തരിച്ചു പോയി.

രാഹുൽ ആകെ പരിഭ്രമിച്ച് താഴേക്ക് ഓടിയിറങ്ങി. അവൻ പതുക്കെ അവളെ താങ്ങി എഴുന്നേൽപ്പിച്ച് ഇരുത്തി.
​രാഹുൽ: "എന്തുപറ്റി ചേച്ചീ? എങ്ങനെയാ വീണത്? കാല് വഴുതിയതാണോ?"
​ജാനകി കിതച്ചുകൊണ്ട് ചുറ്റും നോക്കി. അവളുടെ കണ്ണുകളിൽ വല്ലാത്തൊരു പേടിയുണ്ടായിരുന്നു.
​ജാനകി: "അല്ല രാഹുൽ... എന്നെ ആരോ പുറകിൽ നിന്ന് ആഞ്ഞു തള്ളിയിട്ടതാണ്. ഞാൻ പതുക്കെ കയറി വരികയായിരുന്നു."
​രാഹുൽ ആകെ അന്തംവിട്ടു. അവൻ ചുറ്റും കണ്ണോടിച്ചു. മുറ്റത്തോ പരിസരത്തോ

💬 Comments

View all comments