Chapter Title : പുനർജ്ജന്മം 6 [ജോൺ എബ്രഹാം]
ആരുമില്ല. മരങ്ങൾ പോലും അനങ്ങുന്നില്ല.
രാഹുൽ: "ഇവിടെ ആരും ഇല്ലല്ലോ ചേച്ചീ... ചേച്ചിക്ക് തോന്നിയതാകും."
ജാനകി: (വിറയ്ക്കുന്ന ശബ്ദത്തിൽ) "ഇല്ല രാഹുൽ... ഉണ്ടായിരുന്നു. ഒരു സ്ത്രീയെപ്പോലെയാണ് എനിക്ക് തോന്നിയത്. താഴേക്ക് വീഴുന്ന ആ സെക്കൻഡിൽ ഒരു മിന്നായം പോലെ ഞാൻ കണ്ടു. രാഹുലേ... എന്റെ കാലും ഇടുപ്പും വല്ലാതെ വേദനിക്കുന്നു. എന്നെ ഒന്ന് വീട്ടിലാക്കി തരൂ... എനിക്ക് തീരെ വയ്യ."
ജാനകി വേദന കൊണ്ട് പുളയുകയായിരുന്നു. അവളുടെ ആ ശരീരം അനക്കാൻ പോലും പ്രയാസപ്പെട്ടു.
രാഹുൽ: "നമുക്ക് ഹോസ്പിറ്റലിൽ പോണോ ചേച്ചീ? എക്സറേ വല്ലതും എടുക്കണോ?"
ജാനകി: "വേണ്ട രാഹുൽ... നീ എന്നെ ഒന്ന് വീട്ടിലാക്കി തന്നാൽ മതി. ഒന്ന് കിടന്നാൽ മാറിക്കോളും."
രാഹുൽ അവളെ പതുക്കെ എഴുന്നേൽപ്പിച്ചു. അവളുടെ കൈ തന്റെ തോളിലിട്ട്, അരക്കെട്ടിൽ താങ്ങിപ്പിടിച്ച് അവൻ പതുക്കെ അവളെ വീട്ടിലേക്ക് നടത്തി. ജാനകിയുടെ ശരീരത്തിന്റെ ഭാരം മുഴുവൻ അവന്റെ മേലായിരുന്നു. വേദന കൊണ്ടാണെങ്കിലും അവൾ അവനോട് ചേർന്നുതന്നെയാണ് നടന്നത്. വീട്ടിലെത്തിയതും അവൾ കട്ടിലിലേക്ക് പതുക്കെ ചാഞ്ഞു.
ജാനകി: "രാഹുൽ... നീ പൊയ്ക്കോ. ഞാൻ ഒന്ന് കിടക്കട്ടെ. നമുക്ക് പിന്നെ സംസാരിക്കാം. ഇപ്പോൾ എനിക്ക് ഒന്നിനും വയ്യ."
രാഹുൽ അവളുടെ മുഖത്തേക്ക് ഒന്ന് നോക്കി. ആവേശത്തോടെ തുടങ്ങിയ വൈകുന്നേരം ഇങ്ങനെ അവസാനിക്കുമെന്ന് അവൻ കരുതിയില്ല.
രാഹുൽ: "ശരി ചേച്ചീ... വേദന കൂടുവാണെങ്കിൽ വിളിക്കണം കേട്ടോ."
രാഹുൽ പതുക്കെ പുറത്തിറങ്ങി തന്റെ വീട്ടിലേക്ക് നടന്നു. അവന്റെ മനസ്സിൽ ഓരോ ചിന്തകൾ ആയിരുന്നു. ജാനകി ചേച്ചിയെ ആരെങ്കിലും തള്ളിയിടുമോ? അതോ അദൃശ്യമായ എന്തെങ്കിലും ശക്തി അവിടെ ഉണ്ടോ? അവൻ
💬 Comments
View all comments